News
ഇന്നാണ് എല്‍ ക്ലാസിക്കോ; ബാര്‍സയും റയലും നേര്‍ക്കുനേര്‍
മല്‍സരം രത്രി 7-45 മുതല്‍.

മാഡ്രിഡ്: എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ക്ക് പഴയ ആവേശമൊന്നുമില്ലെങ്കിലും ഇന്ന് വീണ്ടും സ്പാനിഷ് ഫുട്ബോളിലെ ക്ലാസിക് പോരാട്ടം. ബാര്‍സിലോണ പരമ്പരാഗത വൈരികളായ റയല്‍ മാഡ്രിഡിനെ എതിരിടുന്നത് സ്വന്തം വേദിയായ നുവോ കാമ്പില്‍. മല്‍സരം രത്രി 7-45 മുതല്‍.
ബാര്‍സിലോണയില്‍ നിന്ന് ലിയോ മെസിയും റയല്‍ മാഡ്രിഡില്‍ നിന്ന് കൃസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സേമയുമെല്ലാം മടങ്ങിയതോടെ സ്പാനിഷ് യുദ്ധത്തിന് പിറകില്‍ കാണികള്‍ കുറവാണ്. സ്പാനിഷ് ചരിത്രത്തിലെ 189-ാമത് എല്‍ ക്ലാസിക്കോയാണ് ഇന്ന് നടക്കാന്‍ പോവുന്നത്. നിലവില്‍ പോയിന്റ്് ടേബിളില്‍ റയല്‍ മാഡ്രിഡാണ് മുന്നില്‍. കേവലം ഒരു പോയിന്റ് മാത്രം ലീഡുള്ള കാര്‍ലോസ് അന്‍സലോട്ടിയുടെ സംഘത്തിന്റെ പ്രതീക്ഷ ഫോമില്‍ കളിക്കുന്ന ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിംഗ്ഹാമിലാണ്. ബ്രസീല്‍ ജോഡികളായ റോഡ്രിഗോയും വിനീഷ്യസ് ജൂനിയറും സീസണില്‍ ഫോമിലേക്ക് വന്നിട്ടില്ല. ബാര്സാ സംഘത്തിന്റെ പ്രശ്നം പരുക്കാണ്. ലെവന്‍ഡോവിസ്കി കളിക്കില്ല.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷനാണ് റദ്ദാക്കിയത്.

ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷനാണ് റദ്ദാക്കിയത്. കേരള സര്‍വകലാശാലയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
താത്കാലിക വിസി സിസാതോമസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു.
സസ്പെന്ഷന് നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്, അഡ്വ.ജി.മുരളീധരന്, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. നാളെ കോടതിയില്‍ സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റ് തീരുമാനം അറിയിക്കേണ്ടിവരും.
അതേസമയം, സസ്പെന്ഷന് നടപടികളെക്കുറിച്ച് ചര്‍ച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും വിസി സിസാ തോമസ് പ്രതികരിച്ചു. സസ്പെന്ഷന് നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു .രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദ് ചെയ്തെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. സസ്പെന്ഷന് അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.
വിസി മോഹനന് കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. നിലവില്‍ മോഹനന് കുന്നുമ്മല്‍ വിദേശ സന്ദര്‍ശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്പെന്ഷന് നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്കിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കാം. വിസി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും.
Cricket
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന് സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.
നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമില്‍ എത്തിച്ചിരുന്നു. ഓള് റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.
ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.
3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വയും ബുധനും കണ്ണൂരിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ടുണ്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala2 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്