Connect with us

kerala

തിരുവനന്തപുരത്ത് പടക്കകട തീപിടിച്ച് കത്തിനശിച്ചു

സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.

Published

on

തിരുവനന്തപുരം പുജപ്പുര തമലത്ത് പടക്കകടയ്ക്ക് തീപിടിച്ചു. കട പൂർണമായി കത്തി നശിച്ചു. ചെങ്കൽചൂളയിൽ നിന്നും മൂന്നു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

kerala

പുനരാരംഭിച്ചില്ല; എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ഷാര്‍ജ,ദമാം,ദുബായ്,റിയാദ്,അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.

Published

on

കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂര്‍,നെടുമ്പാശ്ശേരി,യുഎഇ എന്നിവടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ സര്‍വീസുകള്‍ ഇന്നും മുടങ്ങി. പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകളാണ് കണ്ണൂരില്‍ റദ്ദാക്കിയത്. ഷാര്‍ജ,ദമാം,ദുബായ്,റിയാദ്,അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.

ദമാം,മസ്‌കറ്റ്,ബാംഗ്ലൂര്‍,ഹൈദരാബാദ്,കൊല്‍ക്കത്ത എന്നിവടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. യുഎഇയിലും ഇതിനോടകം നാല് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്,കോഴിക്കോട്,അബുദാബി-കോഴിക്കോട്,അബുദാബി-തിരുവനന്തപുരം,ഷാര്‍ജ-കണ്ണൂര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്.

അതേ സമയം കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കരിപ്പൂരില്‍ നിന്നും ദമാം,മസ്‌ക്കറ്റ് സര്‍വീസുകളും,തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 1.10നുള്ള അബുദാബി വിമാനവുമാണ് സര്‍വീസ് നടത്തിയത്.

Continue Reading

crime

ഹെൽമറ്റിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാക്കളെ വളഞ്ഞിട്ട് തല്ലി

തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

Published

on

തൃശൂരില്‍ ഹെല്‍മെറ്റെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കളുടെ സംഘം. തൃശ്ലൂര്‍ കയ്പ്പമംഗലം മൂന്ന് പീടിക ബീച്ച് റോഡിലാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

പ്രദേശവാസികള്‍ തന്നെയായ യുവാക്കളാണ് ഏറ്റുമുട്ടിയത്. ഇവരില്‍ ഒരാളുടെ ഹെല്‍മെറ്റ് മറ്റൊരാള്‍ എടുക്കുകയും തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു. പകരമായി ഹെല്‍മെറ്റെടുത്തയാളുടെ എയര്‍പോഡ് മറ്റൊരു യുവാവും എടുത്തു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കെത്തിയത്.

രണ്ട് യുവാക്കളെയാണ് ഒരു സംഘമെത്തി ക്രൂരമായി മര്‍ദിച്ചത്. പ്രശ്നത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായതും. പരിക്കേറ്റ അശ്വിന്‍, ജിതന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

 

Continue Reading

Trending