Connect with us

Cricket

ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ് കളി മതിയാക്കുന്നു

മെല്‍ബണ്‍ റെനഗേഡ്‌സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും

Published

on

ക്രിക്കറ്റ് കരിയർ മതിയാക്കാൻ ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. മെല്‍ബണ്‍ റെനഗേഡ്‌സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും. റെന​ഗേഡ്സിന്റെ മറ്റൊരു താരമായ ആരോൺ ഫിഞ്ചും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്രിക്കറ്റ് കരിയറിന് അവസാനമിട്ടിരുന്നു.

ഓസ്ട്രേലിയൻ ബി​ഗ് ബാഷിൽ ഇപ്പോഴും മികച്ച പ്രകടനമാണ് മാർഷ് പുറത്തെടുക്കുന്നത്. ഈ സീസണിൽ 181 റൺസാണ് 40കാരനായ മാർഷ് അടിച്ചെടുത്തത്. റെന​ഗേഡ്സിനായി കളിക്കുന്നത് വളരെ ഇഷ്മായിരുന്നുവെന്ന് മാർഷ് പ്രതികരിച്ചു.

കഴിഞ്ഞ 5 വർഷത്തിൽ നിരവധി സൗഹൃദങ്ങൾ തനിക്ക് ലഭിച്ചു. തന്റെ യാത്രയിൽ ഒപ്പം നിന്ന ആരാധകരുടെയും താരങ്ങളുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നതായും മാർഷ് വ്യക്തമാക്കി.

2019-20 സീസണിലാണ് മാർഷ് റെന​ഗേഡ്സിലേക്ക് എത്തിയത്. അതിന് മുമ്പ് പെർത്ത് സ്‌കോര്‍ച്ചേഴ്സിന്റെ താരമായിരുന്നു മാർഷ്. ഓസ്ട്രേലിയൻ ടീമിൽ 38 ടെസ്റ്റുകളും 73 ഏകദിനങ്ങളും 15 ട്വന്റിയും മാർഷ് കളിച്ചിട്ടുണ്ട്. 2019 വരെ ഓസ്ട്രേലിയൻ ടീമിൽ മാർഷ് ഉണ്ടായിരുന്നു. ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ (പഞ്ചാബ് കിംഗ്സ്) മികച്ച താരങ്ങളിൽ ഒരാളായിരുന്നു മാർഷ്. ഇപ്പോൾ ഓസീസ് ടീമിലെ നിർണായ താരമായ മിച്ചൽ മാർഷിന്റെ സഹോദരനാണ്.

Cricket

ഏഷ്യാകപ്പ്; ബാറ്റിങ് തീരുമാനം വലച്ചു; തകര്‍ത്തെറിഞ്ഞ് ഹര്‍ദികും ബുംറയും, പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടം

ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി.

Published

on

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന് കരുതിയെങ്കിലും വിക്കറ്റ് വീഴ്ച കരട് ആയി മാറിയിരിക്കുകയാണ്.

വൈഡെറിഞ്ഞാണ് ആദ്യ ഓവര്‍ ബൗളിങ്ങിനെത്തിയ ഹാര്‍ദിക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് പാക് ഓപ്പണര്‍ സായിം അയ്യൂബിനെ നല്‍കി ഹാര്‍ദിക് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം കൈയ്യുറപ്പിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ബുംറ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെ (3) മടക്കിയതോടെ പാകിസ്താന്‍ വലിയ കുരുക്കിലായി. ആദ്യ മത്സരത്തില്‍ ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിര്‍ത്തിയത്.

Continue Reading

Cricket

ഇന്ത്യ-പാക് മത്സരം ഇന്ന്; സ്റ്റേഡിയത്തിൽ കർശന സുരക്ഷ

Published

on

ദുബൈ: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പഹല്‍ഗാം ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതിന് പിന്നാലെ നടക്കുന്ന ആദ്യ മത്സരമാണിത്. രാത്രി 8 മണിയോടെയാണ് മത്സരം ആരംഭിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. സെല്‍ഫി സ്റ്റിക്ക് മുതല്‍ കൊടികള്‍ക്ക് വരെ വിലക്ക് ഏര്‍പ്പെടുത്തി.

ഇന്ത്യയില്‍ കളിക്കാന്‍ പാകിസ്താനും, പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യയും തയാറല്ലാത്ത സാഹചര്യത്തിലാണ് ഏഷ്യാകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ യു.എ.ഇയിലേക്ക് ചേക്കേറിയത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടുന്ന വേദി കൂടിയാണ് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

സ്റ്റേഡിയത്തിലെ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാന്‍ വിലക്കുള്ള വസ്തുക്കളുടെ പട്ടികയും പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്‍, മൃഗങ്ങള്‍, വിഷ പദാര്‍ഥങ്ങള്‍, പവര്‍ ബാങ്ക്, പടക്കം, ലേസര്‍ പോയിന്റര്‍, ഗ്ലാസ് വസ്തുക്കള്‍, സെല്‍ഫി സ്റ്റിക്ക്, മോണോപോഡ്, കുട, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍, കൊടികള്‍ ബാനറുകള്‍ എന്നിവക്കെല്ലാം വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ 5000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.

 

Continue Reading

Cricket

ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

Published

on

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.

ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.

ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.

മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്‌സേനയ്‌ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്‌സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.

Continue Reading

Trending