Connect with us

gulf

ഇ അഹമ്മദ് സാഹിബ് അനുസ്മരണവും കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള അംഗീകാരപത്രം ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വിതരണം ചെയ്തു

നിസാമിന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി നസീര്‍ കൊല്ലായില്‍ സ്വാഗതം ആശംസിച്ചു

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയിലെ ഏരിയ കമ്മിറ്റിയായ ഖുറൈമാന്‍ സലഹിയാ ഏരിയ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റര്‍മാര്‍ക്കുള്ള അംഗീകാരപത്രം ഉനൈസ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വിതരണം ചെയ്തു. ഫെബ്രുവരി 1 വ്യാഴാഴ്ച രാത്രി 11 മണിക്ക് ഖുറയ്മാന്‍ സലഹിയാ കെഎംസിസി ഏരിയ കമ്മിറ്റി വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ വച്ചാണ് വിതരണം ചെയ്തത്

നിസാമിന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി നസീര്‍ കൊല്ലായില്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷെക്കീര്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുഹൈല്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ജംഷീര്‍ മങ്കട ഇ അഹമ്മദ് സാഹിബ് അനുസ്മരണം നടത്തി.

ശേഷം സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് ചികിത്സാധനസഹാ സഹായമായി ലഭിച്ച മുപ്പതിനായിരം രൂപയുടെ ചെക്ക് സെന്‍ട്രല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോഡിനേറ്റര്‍ അബ്ദുസമദ് വാണിയംമ്പലം ഖുറൈമാന്‍ സലഹിയാ ഏരിയാ കമ്മിറ്റിക്ക് വേണ്ടി സീനിയര്‍ മെമ്പര്‍ അമാനുള്ള സാഹിബിന് കൈമാറി. ഖുറയ്മാന്‍ സലഹിയാ കെഎംസിസി ഏരിയ കമ്മിറ്റി സാമൂഹ്യ സുരക്ഷാ കോഡിനേറ്റര്‍ ഷക്കീര്‍ ഗുരുവായൂരിന് ഉനൈസാ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുഹൈല്‍ തങ്ങള്‍ അംഗീകാരപത്രം കൈമാറി. മറ്റൊരു ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ആയ നസീര്‍ കൊല്ലായിക്ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അംഗീകാരപത്രം കൈമാറി ശേഷം ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റര്‍ ആയ സമദ് വാണിയമ്പലത്തിന് ഖുറൈമാന്‍ സലഹിയാ ഏരിയ കമ്മിറ്റി സെക്രട്ടറി നസീര്‍ കൊല്ലായി മൊമെന്റോ നല്‍കി ആദരിച്ചു.

മറ്റൊരു സെന്ററില്‍ കമ്മിറ്റി കോഡിനേറ്റര്‍ ആയ അന്‍ഷാദ് അമ്മനിക്കാടിന് ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷറഫ് സാഹിബ് മൊമെന്റോ നല്‍കി ആദരിച്ചു. ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ വെല്‍ഫെയര്‍ വിങ്ങ് പ്രവര്‍ത്തനങ്ങളുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഷമീര്‍ ഫറൂഖിന് നിസാം സാഹിബ് മൊമെന്റോ നല്‍കി ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ്ങ് കണ്‍വീനറായ ഷക്കീര്‍ ഗുരുവായൂരിന് തമീം സാഹിബ് ഏരിയ കമ്മിറ്റിയുടെ മൊമെന്റോ നല്‍കി ആദരിച്ചു യൂസഫ് കോണിക്കഴി, അബ്ദുസമദ് വാണിയമ്പലം, അന്‍ഷാദ് അമ്മിനിക്കാട്, ഷമീര്‍ ഫാറൂഖ്, താഹിര്‍ ബാദായ, റഊഫ്, ഫിറോസ് അല്‍റാസ് എന്നിവര്‍ ആശംസയും പറഞ്ഞു പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഷറഫ് സാഹിബ് നന്ദിയും പറഞ്ഞു

 

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending