india
ബിജെപിയുടെ അട്ടിമറിനീക്കം ലക്ഷ്യം കണ്ടില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ 3 സ്ഥാനാര്‍ഥികളും ജയിച്ചു
ജെ.ഡി.എസ് സ്ഥാനാര്‍ഥി കുപേന്ദ്ര സ്വാമി പരാജയപ്പെട്ടു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ എന്‍ഡിഎ അട്ടിമറിനീക്കം ലക്ഷ്യംകണ്ടില്ല. കോണ്‍ഗ്രസിന്റെ 3 സ്ഥാനാര്‍ഥികളും ജയിച്ചു. ജെ.ഡി.എസ് സ്ഥാനാര്‍ഥി കുപേന്ദ്ര സ്വാമി പരാജയപ്പെട്ടു.
അതേസമയം, വോട്ടണ്ണെലിനിടെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്–ബിജെപി തര്‍ക്കം. നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുപിയില്‍ ക്രോസ് വോട്ടിങ്ങിനെച്ചൊല്ലി ബഹളം. വോട്ടെണ്ണല്‍ നിര്‍ത്തി വച്ചു.
അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി ഹിമാചല്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരെ സുരക്ഷാ സേനയുടെ കാവലില്‍ ഹരിയാനയിലേക്ക് മാറ്റിയതായി ആരോപണം
india
എക്സിലെ ബോട്ട് ശുദ്ധീകരണം; മോദിക്ക് 40 ലക്ഷം ഫേക്ക് ഫോളോവേഴ്സോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഏകദേശം 40 ലക്ഷം ഫോളോവേഴ്സ് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഫാക്റ്റ് ചെക്കറും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളെയും (ബോട്ടുകള്‍) സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ഇടിവെന്നാണ് സൂചന. സുബൈര്‍ പങ്കുവെച്ച സ്ക്രീന്‍ഷോട്ടുകളില്‍, മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 109 മില്യണില്‍ നിന്ന് 105 മില്യണായി കുറഞ്ഞതായി കാണിക്കുന്നു. ‘പ്രധാനമന്ത്രി മോദിക്ക് 4 മില്യണ്‍ (ബോട്ടുകള്‍) ഫോളോവേഴ്സിനെ നഷ്ടമായി’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ്, പ്ലാറ്റ്ഫോമിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2009 ജനുവരിയില്‍ എക്സില്‍ ചേര്‍ന്ന നരേന്ദ്ര മോദി, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നേതാക്കളില്‍ ഒരാളാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 105 മില്യണ്‍ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ഇലോണ്‍ മസ്ക് (229 മില്യണ്‍), ബരാക് ഒബാമ (130 മില്യണ്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115 മില്യണ്‍), ഡൊണാള്‍ഡ് ട്രംപ് (110 മില്യണ്‍) എന്നിവര്‍ക്ക് പിന്നിലായി ആഗോളതലത്തില്‍ ആദ്യ അഞ്ചില്‍ മോദിയുമുണ്ട്.
സുബൈറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള വാക്പോര് എക്സില്‍ ശക്തമായി. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞാലും മോദിയുടെ ജനപ്രീതിയെ അത് ബാധിക്കില്ലെന്നും, അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു. ഓണ്‍ലൈന്‍ കണക്കുകളല്ല, മറിച്ച് ജനങ്ങളുടെ നേരിട്ടുള്ള പിന്തുണയാണ് പ്രധാനമന്ത്രിക്ക് ഉള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, എക്സ് ഉടമ മസ്ക് കൃത്യമായി ശുദ്ധീകരണം നടത്തിയാല്‍ മോദിയുടെ ഫോളോവേഴ്സില്‍ 50-80 മില്യണ്‍ വരെ കുറവുണ്ടാകുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മോദിയുടെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും ‘ബോട്ടുകള്‍’ ആണെന്നാണ് ഇവരുടെ വാദം.
സ്പാം, ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ക്കെതിരെ എക്സ് നടപടി ശക്തമാക്കിയതായി നവംബര്‍ അവസാനം ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോദിയുടെ അക്കൗണ്ടിലുണ്ടായ മാറ്റത്തെക്കുറിച്ച് എക്സോ, പ്രധാനമന്ത്രിയുടെ ഓഫീസോ, ബിജെപിയോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
india
പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന് അന്തരിച്ചു
മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന് (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. എ.വി.എം സ്റ്റുഡിയോ ഉടമയായിരുന്നു ഇദേഹം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മലയാളത്തില്‍ ടിവി പരമ്പരകളും ഒരുക്കിയിരുന്നു. മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
india
150 സര്‍വീസുകള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
സോഫ്റ്റ്വെയര് അപ്ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ 150 സര്‍വീസുകളാണ് റദ്ദ് ചെയ്തത്. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. സോഫ്റ്റ്വെയര് അപ്ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.
സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.
-
kerala20 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

