Connect with us

kerala

പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി മുതിര്‍ന്ന നേതാവ് ആരോപണം ഉന്നയിച്ചു.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി മുതിര്‍ന്ന നേതാവ് ആരോപണം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായി മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് യോഗത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്.

രണ്ടു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേര്‍ക്കുനേര്‍ പോരടിച്ചത്. മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം ഏറെ നേരം നീണ്ടുനിന്നു. മന്ത്രി വാസവന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്. തര്‍ക്കത്തിനൊടുവില്‍ ഒരു നേതാവ് രാജിവെക്കുന്നതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടെ വിമര്‍ശനം ഉന്നയിച്ച നേതാവിനെ പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ ജില്ലാ നേതാവ് അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്തുവെന്നും മര്‍ദ്ദിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഇദ്ദേഹം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ഇതില്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

GULF

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കൽ: സർക്കാർ ഇടപെടൽ അനിവാര്യം: അബുദാബി കെഎംസിസി

Published

on

അബുദാബി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം
നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്.

ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടു വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള കഷ്ട്ട നഷ്ട്ടങ്ങൾക്കു എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

Continue Reading

GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക

Published

on

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Continue Reading

Trending