Connect with us

crime

ചെന്നൈയിൽ ട്രെയിനിൽ കടത്തിയ 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവർത്തകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

സംഭവത്തില്‍ തിരുനെല്‍വേലി ബിജെപിയുടെ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ ബന്ധു ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായി.

Published

on

ചെന്നൈയില്‍ ട്രെയിനില്‍ കടത്തിയ നാല് കോടി രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ തിരുനെല്‍വേലി ബിജെപിയുടെ സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റെ ബന്ധു ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായി. തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്.

സതീഷ് (33), നവീന്‍ (31), പെരമാള്‍ (25) എന്നിവരാണ് പിടിയിലായത്. സതീഷ് ബിജെപി പ്രവര്‍ത്തകന്‍ കൂടിയാണ്. ട്രെയിനിന്റെ എസി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത പണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയതെന്ന് സംശയം. മൂന്നുപേരും നൈനാര്‍ നാഗേന്ദ്രന്റെ ഹോട്ടലിന്റെ ജീവനക്കാരെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending