Connect with us

News

ഫലസ്തീന്റെ യു.എൻ അംഗത്വം: പിന്തുണ അറിയിച്ച് ചൈനയും ഇന്തോനേഷ്യയും

ഇസ്രാഈലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക അഹംഭാവം മാറ്റിവെച്ച് അന്താരാഷ്ട്ര സമൂഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

Published

on

യു.എൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിന് മുന്നോടിയായി, ഫലസ്തീൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ചൈനയും ഇന്തോനേഷ്യയും.

ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന്റെ പൂർണ അംഗത്വത്തിന് ചൈനയും ഇന്തോനേഷ്യയും പിന്തുണ നൽകുമെന്ന് ജക്കാർത്തയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്‌നോ മർസുദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രാഈലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക അഹംഭാവം മാറ്റിവെച്ച് അന്താരാഷ്ട്ര സമൂഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അമേരിക്കൻ നേതൃത്വം അടിസ്ഥാന അറിവ് പഠിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്.

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ സുരക്ഷാ സമിതിയിലെ പ്രമേയത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നത് ലോകം ​​ഞെട്ടലോടെയാണ് കണ്ടത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര നിയമം അവർ ആഗ്രഹിക്കുന്നതുപോലെ ഉപയോഗിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ എല്ലാ യു.എൻ അംഗങ്ങൾക്കും ബാധകമാണെന്നാണ് യു.എൻ ചാർട്ടർ പറയുന്നതെന്നും വാങ് കൂട്ടിച്ചേർത്തു.

ഫലസ്തീന് സമ്പൂർണ യു.എൻ അംഗത്വം ലഭിക്കാനുള്ള കരട് പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രമേയം പാസാകാൻ 9 വോട്ടുകൾ അനുകൂല വോട്ടുകൾ ആവശ്യമാണ്. കൂടാതെ യു.എസ്, യു.കെ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ  5 സ്ഥിരാംഗങ്ങളിൽ ആരും എതിർത്ത് വോട്ട് ചെയ്യാനും പാടില്ല. പ്രമേയം പാസായാൽ, ഫലസ്തീന് പൂർണ അംഗത്വം ലഭിക്കാൻ 193 അംഗ യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് ആവശ്യമായി വരും.

kerala

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

News

വനിതാ ടി20 റാങ്കിങ്: ബോളര്‍മാരില്‍ ദീപ്തിക്ക്‌ 2-ാം സ്ഥാനം, ബാറ്റര്‍മാരില്‍ മന്ദാനക്ക്‌ 3-ാം സ്ഥാനം

ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്.

Published

on

ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങ് പുറത്തുവന്നു. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണമായത്. ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്. ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡ് തുടരുന്നു. ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാമതും ഷെഫാലി വര്‍മ ഒമ്പതാമതും എത്തി. ഓസ്‌ട്രേലിയയുടെ ബേത് മൂണി ഒന്നാമതും, വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാമതും, ഓസ്‌ട്രേലിയയുടെ തഹ്ലിയ മഗ്രാത് നാലാമതും, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട് അഞ്ചാമതുമാണ്. ടീമുകളുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്, ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്, ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.

Continue Reading

kerala

കളമശ്ശേരി കുസാറ്റില്‍ വന്‍ ലഹരിവേട്ട;  10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അതുല്‍, ആല്‍വിന്‍ എന്നിവരെയാണ് പിടിക്കൂടിയത്

Published

on

കളമശ്ശേരി കുസാറ്റില്‍ എംഡിഎംഎ വില്‍പ്പനക്കാരായ രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അതുല്‍, ആല്‍വിന്‍ എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്‍ഷമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.

Continue Reading

Trending