Connect with us

kerala

കനത്ത മഴ; ഇന്നത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

കുട്ടികള്‍ അംഗൻവാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം സംസ്ഥാനത്ത് അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (മെയ്‌ 30)ന് സംസ്ഥാന തലത്തിലും അംഗൻവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശുക്ഷേമ വകുപ്പ് അറിയിച്ചു.

കുട്ടികള്‍ അംഗൻവാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു. വേനലവധി കഴിഞ്ഞ് കുട്ടികള്‍ അംഗൻവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം.

അതേസമയം, സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തില്‍ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

kerala

ബിഎല്‍ഒയെ മര്‍ദിച്ച സംഭവം; കാസര്‍കോട് സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്.

Published

on

കാസര്‍കോട് ബിഎല്‍ഒയെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍. സിപിഎം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെയാണ് ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിന് മര്‍ദ്ദനമേറ്റ കേസില്‍ റിമാന്റ് ചെയ്തത്. എസ്‌ഐആര്‍ ക്യാമ്പിനിടെയുണ്ടായ വിഷയത്തില്‍ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടിയാണ് സുരേന്ദ്രന്‍.

ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ആദൂര്‍ പൊലീസാണ് കേസെടുത്തത്. ദേലംപാടി പഞ്ചായത്ത് പയറടുക്ക ബൂത്തിലെ ബിഎല്‍ഒ അജിത്തിന് നേരെയാണ് കയ്യേറ്റം ഉണ്ടായത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന്‍.

 

Continue Reading

kerala

കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് അപകടത്തില്‍പെട്ടു

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോട്ടയം: എരുമേലി റൂട്ടിലെ കണ്ണിമല വളവില്‍ ശബരിമല തീര്‍ത്ഥാടക ബസ് പുലര്‍ച്ചെ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക് സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് കുഴിയിലേക്ക് മറിയുന്ന തരത്തിലേക്ക് ചെന്നെങ്കിലും അവസാന നിമിഷം ബാരിയര്‍ പിന്താങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന അഞ്ച് തീര്‍ഥാടകര്‍ക്ക് ലഘു പരിക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണിമല വളവില്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇറക്കം ആരംഭിക്കുന്നതിന് മുന്‍പ് മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ അമിതവേഗവും അശ്രദ്ധയും തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി അധികൃതര്‍ പറയുന്നു.

Continue Reading

film

56-ാം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപനം; സുവര്‍ണ മയൂരത്തിന് സര്‍ക്കീട്ട്‌ ഉള്‍പ്പെടെ 15 സിനിമകള്‍

മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും.

Published

on

പനജി : 56-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു. നവംബര്‍ 20 മുതല്‍ നടന്ന മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഏറ്റുമുട്ടുന്നത്. ആസിഫ് അലി നായകനായി തമര്‍ കെ.വി സംവിധാനം ചെയ്ത സര്‍ക്കീട്ട്‌, രാജ്കുമാര്‍ പെരിയസാമിയുടെ അമരന്‍, സന്തോഷ് ധവക്കിന്റെ ഗോന്ധല്‍ എന്നിവയാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് മത്സരരംഗത്തെത്തിയ ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സരവിഭാഗത്തിന് സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ജൂറി ചെയര്‍മാന്‍. ശ്യാമപ്രദാസ് മുവര്‍ജി ഓഡിറ്റോറിയത്തിലാണ് വൈകിട്ട് നാല് മണിക്ക് സമാപനചടങ്ങുകള്‍ ആരംഭിക്കുക. കേന്ദ്ര വാര്‍ത്താ വിനിയോഗപ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍. മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. രജനികാന്തിന് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് പ്രത്യേക ആദരവും ലഭിക്കും. ആമിര്‍ ഖാനും ചടങ്ങില്‍ സാന്നിധ്യം അറിയിക്കും.
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും. മികച്ച സംവിധായകന്‍, നടന്‍, നടി, നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് എ.ആര്‍.എം. എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാല്‍ മികച്ച നവാഗത സംവിധായകിനുള്ള പുരസ്‌കാരത്തിന് മത്സരിക്കുകയാണ്. മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് നേടിയത്. ഈ വര്‍ഷത്തെ സമാപനചിത്രമായി തായ്‌ലന്‍ഡില്‍ നിന്നുള്ള എ യൂള്‍ ഗോസ്റ്റ് പ്രദര്‍ശിപ്പിക്കും. രാച്ചപും ബൂംബുന്‍ചാച്ചോകാണ് ചിത്രം സംവിധാനം ചെയ്തത്. മേളയുടെ എട്ടാം ദിനത്തില്‍ നടന്ന ‘ ഫയര്‍ ‘ പരിപാടിയില്‍ ചലച്ചിത്രനിരൂപകന്‍ ഭരദ്വാജ രംഗനൊപ്പമാണ് ആമിര്‍ ഖാന്‍ സംസാരിച്ചത്. ഇന്നലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സ്പാനിഷ് ചിത്രം എ പോയറ്റ് ഉം മലയാളചിത്രം സര്‍ക്കിറ്റ് ഉം പ്രദര്‍ശനത്തിനെത്തി.

Continue Reading

Trending