News
മാലിദ്വീപിന്റെ വിലക്കില്‍ അടിതെറ്റി നെതന്യാഹു; പൗരന്മാരോട് ദ്വീപ് വിടാനാവശ്യപ്പെട്ട് ഇസ്രാഈല്‍
തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു.
ഇസ്രാഈല്‍ പൗരന്മാര്ക്ക് മാലിദ്വീപ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ വെട്ടിലായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദ്വീപില്‍ നിന്ന് പൗരന്മാര് രാജ്യം വിടണമെന്ന് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കാബിനറ്റിന്റെ ശുപാര്‍ശയെ തുടര്‍ന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇസ്രാഈല്‍ പാസ്പോര്‍ട്ട് രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഔദ്യോഗികമായി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്ക്ക് ദ്വീപ് വിടാന്‍ നിര്‍ദേശം നല്‍കിയത്.
‘ദ്വീപില്‍ തുടരുന്ന ഇസ്രാഈല്‍ പൗരന്മാര് രാജ്യം വിടണം. ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സഹായിക്കാന്‍ ബുദ്ധിമുട്ടാകും,’ എന്നാണ് ഇസ്രഈല്‍ അറിയിച്ചത്. ശുപാര്‍ശയില്‍ ഇരട്ട പൗരത്വമുള്ള ഇസ്രാഈലികളും ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.
ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മാലിദ്വീപിന്റെ നീക്കം. ഇസ്രഈലികള്‍ മാലിദ്വീപില്‍ പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നിയമ ഭേദഗതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു കാബിനറ്റ് ഉപസമിതി രൂപീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതിന് പുറമേ ഫലസ്തീന്റെ ആവശ്യങ്ങള്‍ വിലയിരുത്താന്‍ രാജ്യത്ത് നിന്ന് പ്രതിനിധിയെ അയക്കുമെന്നും മാലിദ്വീപ് അറിയിച്ചിരുന്നു. ഫലസ്തീനികള്‍ക്ക് വേണ്ടി ധനസമാഹരണ ക്യാമ്പയിനും രാജ്യവ്യാപകമായി റാലിയും നടത്താന്‍ മാലിദ്വീപ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇസ്രാഈലിനെതിരെ ജനരോക്ഷം വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം. ഓരോ വര്‍ഷവും ഏകദേശം 11,000 ഇസ്രഈലികള്‍ മാലിദ്വീപ് സന്ദര്‍ശിക്കുന്നുണ്ട്. അതായത് മൊത്തം വിനോദസഞ്ചാരികളുടെ 0.6 ശതമാനം.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala21 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
