Connect with us

Video Stories

പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

Published

on

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിന് യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാറിന് ലഭിച്ചു. ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ ട്രാവല്‍ അവാര്‍ഡ്‌സ് ആറാം പതിപ്പിന്റെ ചടങ്ങില്‍ വെച്ച് കേരള ടൂറിസം ഡയരക്ടര്‍ പി. ബാലകിരണ്‍ ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 2017ല്‍ കേരള ടൂറിസം സ്വന്തമാക്കുന്ന പ്രമുഖ അവാര്‍ഡുകളിലൊന്നാണിത്.

കേരള ടൂറിസം വകുപ്പിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും രാജ്യത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി കേരളം മാറുന്നുവെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ടൂറിസം ഡയരക്ടര്‍ പി. ബാലകിരണ്‍ ചടങ്ങില്‍ പറഞ്ഞു. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വളര്‍ച്ച എക്കാലത്തും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള അവാര്‍ഡുകളുടെ മേന്മ കൂടുതല്‍ സഞ്ചാരപ്രേമികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതും അധികം കണ്ടിട്ടില്ലാത്ത കേന്ദ്രങ്ങളിലേക്ക് എത്താന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നതുമാണ്. 2011 മുതല്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.23 ശതമാനവും രാജ്യത്തിനകത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 5.67 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ കോട്ടേജുകളും മഞ്ഞു മൂടിയ മലനിരകളും തേയിലക്കാടുകളും പച്ചപ്പുനിറഞ്ഞ താഴ്‌വരകളും സുഖകരമായ കാലാവസ്ഥയുമാണ് മൂന്നാറിനെ രാജ്യത്തെ ഏറ്റവും മികച്ച ഹണിമൂണ്‍ കേന്ദ്രമാക്കുന്നത്. ആലപ്പുഴയിലെ കായലുകളും തേക്കടിയിലെ വന്യജീവിസങ്കേതങ്ങളും കോവളത്തെ ബീച്ചുകളും ഇതിനോടു കിടപിടിക്കുന്നവയാണ്.
അന്താരാഷ്ട്രവിനോദസഞ്ചാരകേന്ദ്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് സാംസ്‌കാരികവും പ്രകൃതിദത്തവുമായ പാരമ്പര്യത്തിന്റെ കേന്ദ്രമായ കേരളം വിവാഹ, ഹണിമൂണ്‍ കേന്ദ്രമെന്ന നിലയില്‍ പേരെടുക്കുന്നത്. ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് ഇന്ന് ഏറ്റവും യോജിച്ച കേന്ദ്രങ്ങളാണ് കേരളത്തിലെ ആഢംബരഹോട്ടലുകളും റിസോര്‍ട്ടുകളും ബീച്ചുകളും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിവാഹടൂറിസത്തില്‍ സംസ്ഥാനത്ത് വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിദേശികളുടെയും വിദേശ ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട വിവാഹകേന്ദ്രമാണ് ഇന്നു കേരളമെന്നു പറയുന്നതില്‍ തെറ്റില്ല. സംസ്ഥാനത്തെ മനോഹരമായ ബീച്ചുകള്‍, സ്പാകള്‍, ആയുര്‍വേദകേന്ദ്രങ്ങള്‍, ഹില്‍സ്റ്റേഷനുകള്‍, വഞ്ചിവീടുകള്‍ തുടങ്ങിയവ അവധിക്കാലം ആഘോഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
മികച്ച ദേശീയ, അന്തര്‍ദേശീയ വിനോദസഞ്ചാരകേന്ദ്രങ്ങളെ കണ്ടെത്തുന്ന പ്രമുഖ ടൂറിസം പുരസ്‌കാരമാണ് ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017. തങ്ങളുടെ യാത്രാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ വിവിധ തരത്തിലുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നു. വിദഗ്ധസമിതി പ്രത്യേകമാനദണ്ഡപ്രകാരം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പ് വഴിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending