Connect with us

kerala

എം.എസ്.എഫ് നേതാക്കളെ വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക: മുസ്‌ലിം യൂത്ത് ലീഗ്

ക്രിമിനലുകളായ എസ്.എഫ്.ഐക്കാര്‍ക്കെതിരെ നടപടിയെടുക്കുക
കൊണ്ടോട്ടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 23ന്

Published

on

മലപ്പുറം: യൂണിവേഴ്സിറ്റി കാമ്പസില്‍ എസ്.എഫ്.ഐ നടത്തുന്ന ഫാസിസവം അവസാനിപ്പിക്കണമെന്നും ഇതിന് ഒത്താശ ചെയ്യുന്ന പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. എംഎസ്എഫിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്ത പൊലീസ് എസ്എഫ്ഐ ആക്രമത്തെ തടയാനെത്തിയ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്ത് ജയിലിലടച്ചിരിക്കുകയാണ്. ഈ ഇരട്ട നീതിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് മുസ്ലിം യൂത്ത് ലീഗ് കടക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുലത്തീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യ പടിയായി കൊണ്ടോട്ടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലേക്ക് 23ന് മുസ്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന മാര്‍ച്ചില്‍ മുസ്ലിംലീഗ്, യൂത്ത്ലീഗ്, എംഎസ്എഫ് നേതാക്കള്‍ പങ്കെടുക്കും. യൂണിവേഴ്സിറ്റി യൂണിയന്റെ ഉദ്ഘാടനത്തിന്റെ തലേ ദിവസം ഉദ്ഘാടനവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ക്യാമ്പസില്‍ എത്തിയ യൂണിയന്‍ ഓഫീസ് സെക്രട്ടറി സാജിദ് അലിയെ പത്തോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതി ക്രൂരമായി മര്‍ദ്ദിക്കുകയും അവശനാക്കുകയും ചെയ്തു. ഇതിനെതിരെ പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കാത്ത പൊലീസ് ഇതിനെതിരെ പ്രതിഷേധിക്കാനെത്തിയ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വധശ്രമത്തിനാണ് കള്ളക്കേസ് എടുത്തിരിക്കന്നത്. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജില്ലാ കമ്മിറ്റി അംഗം അര്‍ഷദ് തറയിട്ടാല്‍ എന്നിവരെ ജയിലിലടച്ചിരിക്കുകയാണ്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് അടക്കമുള്ള ഭാരവാഹികളുടെ പേരിലും കള്ളക്കേസ്സുകള്‍ എടുത്തു. പുലര്‍ച്ചെ മൂന്ന് മണിക്കും 4 മണിക്കുമൊക്കെ ഇവരുടെ വീടുകളിലെത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രായം ചെന്ന മാതാപിതാക്കളോട് പോലും പൊലീസ് ക്രൂരമായി പെരുമാറുകയാണ്. അയല്‍ വീടുകളിലും ബന്ധുവീടുകളിലും വരെ പൊലീസ് എത്തുന്നു. ഭീകര വാദികളോടെന്നപോലെയാണ് പൊലീസ് എം.എസ്.എഫ് ഭാരവാഹികളോട് പെറുമാറുന്നത്. സെനറ്റ് മെമ്പര്‍ റഹീസിന്റെ വീട്ടില്‍ പൊലീസ് എത്തുന്നത് പുലര്‍ച്ചെ നാല് മണിക്കാണ്. പിറകിലെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം മുന്‍വാതിലിന് ചവിട്ടി. ശബ്ദവും ആക്രോശവും കേട്ട് ഞെട്ടിയുണര്‍ന്ന് വാതില്‍ തുറന്ന വീട്ടുകാരെ തള്ളി മാറ്റി പൊലീസ് അകത്തേക്ക് കയറി. അയല്‍വക്കത്തെത്തി അവരെയും ഭീഷണിപ്പെടുത്തി.

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കബീറിനെ പിടിച്ചത് അങ്ങാടിയില്‍ വെച്ച് ഭീകരവാദികളെ പിടികൂടുന്ന പോലെയാണ്. അര്‍ദ്ധരാത്രി വീടുവളഞ്ഞാണ് അര്‍ഷദിനെ കസ്റ്റഡിയിലെടുക്കുന്നത്. നീതി നടപ്പിലാക്കേണ്ടവര്‍ ഗുണ്ടകളായി മാറുകയാണ്. അത് ഇവിടെ നടക്കില്ല. ഈ പണി തുടരാമെന്ന് പോലീസ് കരുതേണ്ട. ഈ തീക്കളി പൊലീസ് അവസാനിപ്പിക്കണം. കാമ്പസിലെ എസ്.എഫ്.ഐ ക്രിമിസിനലിസം അവസാനിപ്പിക്കണം. ഇതിന് തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. ഈ പൊലീസ് വേട്ട ഇനിയും തുടര്‍ന്നാല്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് ലീഗിന്റെ സമരം വ്യാപിപ്പിക്കും. അത് ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല.

അതിനാല്‍, രാഷ്ട്രീയ ഏമാന്‍മാരെ പ്രീതിപ്പെടുത്തി പൊലീസ് സേനയുടെ അന്തസ്സ് കളയാനുള്ള ശ്രമം ഉപേക്ഷിക്കണം. ഓരോ ഉദ്യോഗസ്ഥനേയും പച്ചക്ക് തുറന്ന് കാട്ടുന്നതടക്കമുള്ള സമര പരിപാടികളുമായി യൂത്ത് ലീഗ് തെരുവിലിറങ്ങും. അത് കൊണ്ട്, ഈ നിമിഷം തൊട്ട് ഇതില്‍ നിന്നും പിന്‍വാങ്ങാന്‍ പൊലീസ് തയ്യാറാകണം. ഇല്ലെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരമെന്നും യൂത്ത് ലീഗ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. യൂണിവേഴ്സിറ്റി കാമ്പസും ഹോസ്റ്റലും എക്കാലവും എസ് എഫ് ഐയുടെ ക്രിമിനല്‍ താവളമാണ്. ഇതിന് സംരക്ഷണം നല്‍കുകയാണ് പൊലീസ്. യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എസ് എഫ്.ഐ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പലതരത്തിലുള്ള അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പെലീസ് നീതി കാണച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. ട്രഷറര്‍ ബാവ വിസപ്പടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഗുലാം ഹസ്സന്‍ ആലംഗീര്‍ എന്നിവര്‍ സംബന്ധിച്ചു.

 

kerala

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി യുഡിഎഫ്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സൗത്ത് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ കണ്ടെത്തല്‍. എളയാവൂര്‍ സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.

Continue Reading

kerala

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി യുഡിഎഫ്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സൗത്ത് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. എളയാവൂര്‍ സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.

Continue Reading

kerala

തിരുവനന്തപുരം ഒളിംപിക്‌സ് വേദിയാക്കുമെന്ന ബിജെപിയുടെ പ്രകടന പത്രിക വോട്ടിന് വേണ്ടി: മന്ത്രി വി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: 2036ലെ ഒളിംപിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്സ് വേദിയാക്കാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ ‘ലെറ്റര്‍ ഓഫ് ഇന്റന്റ്’ കൈമാറി. ഈ യാഥാര്‍ഥ്യം മറച്ചുവെച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖറും ബിജെപിയും ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

2036ലെ ഒളിംപിക്സിന് മുന്നോടിയായി ഇന്ത്യയുടെ കായിക സൗകര്യങ്ങള്‍ തെളിയിക്കുന്നതിനായി 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദില്‍ നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. അഹമ്മദാബാദിലെ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇന്ത്യ ഒളിംപിക്സ് അവകാശവാദം ഉന്നയിക്കുന്നത്. സ്വന്തം സര്‍ക്കാര്‍ ഗുജറാത്തിനെ വേദിയായി നിശ്ചയിച്ച് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ്, ഇതൊന്നുമറിയാത്ത പോലെ കേരളത്തില്‍ വന്ന് ഒളിംപിക്‌സ് വേദി തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് ബിജെപി തട്ടിപ്പ് പറയുന്നത്.

അഹമ്മദാബാദ് ഫ്രണ്ട് റണ്ണറായി നില്‍ക്കുമ്പോള്‍, തിരുവനന്തപുരത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. ജനങ്ങളെ വിഡ്ഢികളാക്കാമെന്ന അഹങ്കാരം കൊണ്ടാണോ ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് തങ്ങളുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എവിടെയാണ് ഒളിമ്പിക്‌സ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രമാണ്.

ഗുജറാത്തിന് വേണ്ടി അപേക്ഷ നല്‍കിയ വേദി തിരുവനന്തപുരത്തിന് നല്‍കുമെന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യലാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ തിരിച്ചറിയാനുള്ള വിവേകം തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനങ്ങള്‍ക്കുണ്ട്.

Continue Reading

Trending