Connect with us

News

നീണ്ട 12 വര്‍ഷത്തിനുശേഷം സിറിയയില്‍ സൗദി എംബസ്സി തുറന്നു

നിരവധി സിറിയന്‍ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സി റിയയിലെ സൗദി ചാര്‍ജ് ഡി അഫയേഴ്‌സ് ആക്ടിംഗ് അബ്ദുല്ല അല്‍ ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.

Published

on

ഡമസ്‌കസ്: നീണ്ട 12വര്‍ഷത്തെ ഇടവേളക്കുശേഷം സിറിയയില്‍ സൗദിഅറേബ്യ എംബസ്സി വീ ണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പന്ത്രണ്ട് വര്‍ഷം മുമ്പ അന്നത്തെ രൂക്ഷമായ പ്രതിസന്ധിയെത്തുടര്‍ ന്നാണ് ഡമസ്‌കസിലെ സൗദി എംബസ്സി അടച്ചുപൂട്ടിയത്. നിരവധി സിറിയന്‍ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സി റിയയിലെ സൗദി ചാര്‍ജ് ഡി അഫയേഴ്‌സ് ആക്ടിംഗ് അബ്ദുല്ല അല്‍ ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറില്‍ സൗദി അറേബ്യയും സിറിയയും തങ്ങളുടെ നയതന്ത്ര ദൗത്യങ്ങള്‍ വീണ്ടും തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും എംബസ്സി ഇപ്പോഴാണ് തുറന്നുപ്രവര്‍ത്തനമാരംഭിക്കുന്നത്.

എംബസി അടച്ചതിന് ശേഷമുള്ള ആദ്യത്തെ സൗദി അംബാസഡറായി സൗദി അറേബ്യ ഫൈസല്‍ ബിന്‍ സൗദ് അല്‍ മുജ്‌ഫെലിനെ സിറിയയിലെ അംബാസഡറായി ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ നിയമിച്ചിരുന്നു. സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നേരത്തെ ഡോ. മുഹമ്മദ് സൂസനെ സിറിയയും നിയമിച്ചിരുന്നു.

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

Trending