Connect with us

News

നീണ്ട 12 വര്‍ഷത്തിനുശേഷം സിറിയയില്‍ സൗദി എംബസ്സി തുറന്നു

നിരവധി സിറിയന്‍ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സി റിയയിലെ സൗദി ചാര്‍ജ് ഡി അഫയേഴ്‌സ് ആക്ടിംഗ് അബ്ദുല്ല അല്‍ ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.

Published

on

ഡമസ്‌കസ്: നീണ്ട 12വര്‍ഷത്തെ ഇടവേളക്കുശേഷം സിറിയയില്‍ സൗദിഅറേബ്യ എംബസ്സി വീ ണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പന്ത്രണ്ട് വര്‍ഷം മുമ്പ അന്നത്തെ രൂക്ഷമായ പ്രതിസന്ധിയെത്തുടര്‍ ന്നാണ് ഡമസ്‌കസിലെ സൗദി എംബസ്സി അടച്ചുപൂട്ടിയത്. നിരവധി സിറിയന്‍ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സി റിയയിലെ സൗദി ചാര്‍ജ് ഡി അഫയേഴ്‌സ് ആക്ടിംഗ് അബ്ദുല്ല അല്‍ ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറില്‍ സൗദി അറേബ്യയും സിറിയയും തങ്ങളുടെ നയതന്ത്ര ദൗത്യങ്ങള്‍ വീണ്ടും തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും എംബസ്സി ഇപ്പോഴാണ് തുറന്നുപ്രവര്‍ത്തനമാരംഭിക്കുന്നത്.

എംബസി അടച്ചതിന് ശേഷമുള്ള ആദ്യത്തെ സൗദി അംബാസഡറായി സൗദി അറേബ്യ ഫൈസല്‍ ബിന്‍ സൗദ് അല്‍ മുജ്‌ഫെലിനെ സിറിയയിലെ അംബാസഡറായി ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ നിയമിച്ചിരുന്നു. സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നേരത്തെ ഡോ. മുഹമ്മദ് സൂസനെ സിറിയയും നിയമിച്ചിരുന്നു.

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

kerala

ശബരിമല വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി

കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

Published

on

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പനഗര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ് സംഭവം. കറുപ്പ് വസ്ത്രം ധരിച്ചെത്തിയ സയന്‍സ് ഗ്രൂപ്പിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും ചേര്‍ന്ന് ക്ലാസില്‍ നിന്ന് ഇറക്കിവിട്ടത്.

യൂണിഫോം ധരിക്കാതെ ക്ലാസില്‍ ഇരുത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സംഭവം. യൂണിഫോം ധരിച്ചുവരാന്‍ പറഞ്ഞ് പുറത്താക്കിയ കുട്ടികള്‍ ബാഗ് എടുക്കാതെ വീട്ടിലേക്ക് പോകുകയായിരുന്നു. സ്‌കൂളിലേക്ക് കോണ്‍ഗ്രസ്, ബിജെപി, സിപിഎം നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ തര്‍ക്കത്തിലേക്ക് നീങ്ങിയതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുട്ടികളെ കറുപ്പ് വസ്ത്രം ധരിച്ച് ക്ലാസിലിരുത്തി.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

സന്നിധാനത്ത് ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണം ആണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയത്. യുബി ഗ്രൂപ്പ് 1998 ല്‍ നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികള്‍ക്ക് ശബരിമലയില്‍ നിന്നും കൊണ്ടുപോയ കട്ടിള പാളി , ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ എന്നിവയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പരിശോധന നടത്തിയത്.

ഉച്ചക്ക് ഒരു മണിക്ക് നട അടച്ചപ്പോള്‍ തുടങ്ങിയ സാമ്പിള്‍ ശേഖരണം വൈകിട്ട് 3 മണിയോടെ അവസാനിച്ചു . ശ്രീകോവിന്റെ ചുമരിലെ തൂണുകള്‍, കട്ടിള പാളി , ദ്വാരപാലക ശില്‍പ്പപീഠങ്ങള്‍ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി. ഇളക്കി മാറ്റിയ സ്വര്‍ണ്ണ പാളികളില്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം ഇവ യഥാസ്ഥാനങ്ങളില്‍ പുന:സ്ഥാപിക്കും.

Continue Reading

Trending