kerala
സ്വര്‍ണക്കടത്ത് കേസ്: ‘സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ധൈര്യമുണ്ടോ’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അന്‍വര്‍
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിലെ പൊലീസ് പങ്കിന്റെ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടായിരുന്നു വെല്ലുവിളി

മലപ്പുറം: സ്വര്‍ണം പൊട്ടിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും അന്‍വര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് സ്വര്‍ണക്കടത്തു കേസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.
‘2021ൽ കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ ആയിരുന്നു മുഖ്യമന്ത്രി. എന്നാൽ ആ സൂര്യൻ ഇപ്പൊൾ കെട്ടുപോയെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചതിച്ചത് എങ്ങനെയാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.’- അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായവര്‍ ഈ കേസിലുള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലിലെ പൊലീസ് പങ്കിന്റെ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടായിരുന്നു വെല്ലുവിളി.
‘പൊലിസ് അസോസിയേഷൻ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ, പൊലീസിലെ പുഴുക്കുത്തുകൾക്ക് എതിരെ കടുത്ത നടപടികൾ എടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് താൻ മുഖ്യമന്ത്രിയെ കാണാൻ പോയത്. താൻ പരാതി നേരിട്ട് കൈമാറി, അത് മുഖ്യമന്ത്രി വായിച്ചു. ശേഷം താൻ മനസ് തുറന്നു സംസാരിച്ചു. മുഖ്യമന്ത്രിയെ പിതാവിൻ്റെ സ്ഥാനത്ത് കണ്ടാണ് മനസ്സ് തുറന്നത്. എഡിജിപി അജിത് കുമാറിനെയും, ശശിയെയും സൂക്ഷിക്കണം എന്നും അവർ ചതിക്കുമെന്നും’ താൻ പറഞ്ഞു.
kerala
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി
മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം മകള്‍ വൈഭവിയുടെ മൃദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും. ഇക്കാര്യം ഇന്ത്യന്‍ എംബസി ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്.
ജൂലൈ എട്ടിനായിരുന്നു ഷാര്‍ജയിലെ താമസ സ്ഥലത്ത് വിപഞ്ചികയേയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് വിപഞ്ചിക എഴുതിയിരുന്നു.
വിപഞ്ചികയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് നിധീഷിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
kerala
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്‌കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
തേവലക്കര ബോയ്സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്‌കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്‌കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ സ്‌കൂള്‍ കുറക്കാന്‍ പാടുള്ളു. വൈദ്യൂത ലൈന്‍ ഉള്ളപ്പോള്‍ സ്‌കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല. കൃത്യമായ അന്വേഷണം നടത്തും. കുറ്റക്കാര്‍ക്ക് യാതൊരു വിട്ടുവീഴ്ചയും നല്‍കില്ല.
വിദ്യാഭ്യാസ ഡയറക്ടറും മറ്റ് ഉദ്യേഗസ്ഥരും അന്വേഷണം നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കേണ്ട നടപടികള്‍ ഉടന്‍ എടുക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
kerala
സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്
അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഞായറാഴ്ച വരെ വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് 21 വരെ വിലക്കേര്‍പ്പെടുത്തി.
-
india3 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍