kerala
പിണറായി വിജയന് ഒരു ഹോണററി മെമ്പർഷിപ്പ് നൽകി ആദരിക്കണം; ബിജെപിയോട് നജീബ് കാന്തപുരം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് നജീബ് കാന്തപുരം എംഎല്‍എ. പിണറായി വിജയന് ഒരു ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കണമെന്ന് ബിജെപി നേതൃയോഗത്തോട് ആവശ്യപ്പെട്ടു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തോട് ഒരു നിര്‍ദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഹോണററി മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കണം. കേരളത്തില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒരു നേതാവും നിങ്ങള്‍ക്ക് വേണ്ടി ഇത്ര ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിട്ടില്ല.
kerala
‘സിപിഎം അഴിച്ചുവിട്ടിരിക്കുന്ന ക്രിമിനല്‍ സംഘം ജനങ്ങളെ വെല്ലുവിളിക്കുന്നു’: വി.ഡി സതീശൻ

തൃശൂര്‍: സിപിഎം ഒരു ക്രിമിനല്‍ സംഘത്തെ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. പിണറായി വിജയന്‍ ഭരിക്കുന്ന പൊലീസിന് എതിരെയാണ് കാസര്‍കോട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്. അതിനു പിന്നാലെ മണ്ണാര്‍ക്കാട് അഷ്‌റഫിന് എതിരെയും മാധ്യമ പ്രവര്‍ത്തകന്‍ ദാവൂദിന് എതിരെയും ഇതേ മുദ്രാവാക്യം വിളിച്ചു. സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെയും അവര്‍ ഇതേ മുദ്രാവാക്യം വിളിച്ചു.
രണ്ടു കാലില്‍ നടക്കില്ലെന്ന് പ്രസംഗിച്ചത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ്. നേരത്തെ എഐഎസ്എഫിലെ ദളിത് വനിതാ നേതാവിനെ ക്രൂരമായി ആക്രമിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നേതാവിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ ഇതുപോലുള്ള ക്രിമിനല്‍ സംഘങ്ങളാണ്. ആരെയാണ് ഇവര്‍ ഭയപ്പെടുത്തുന്നത്? ആരെയും ഭയപ്പെടുത്താന്‍ വരേണ്ട. സിപിഎം നേതാക്കള്‍ ഈ ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സിപിഎമ്മിന്റെ തകര്‍ച്ചയിലേക്ക് പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുകയാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗം കുളം തോണ്ടി. 2500 വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് ഒപ്പിടാനുള്ളത്. പുതിയ കോഴ്‌സുകളും ഫണ്ടുകളും അനുവദിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യരംഗവും വെന്റിലേറ്ററിലാണ്. അതിനിടയില്‍ വിഷയം മാറ്റാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പി.ജെ കുര്യനെ പോലെ ഒരു മുതിര്‍ന്ന നേതാവ്, കൂടുതല്‍ നന്നാവണമെന്ന അഭിപ്രായം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് നിങ്ങള്‍ എന്തിനാണ് ഇത്രയും വലിയ വാര്‍ത്തായാക്കുന്നത്? സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്‌കോപിക് ലെന്‍സുമായി നടന്ന് ഊതിവീര്‍പ്പിച്ച വാര്‍ത്തകളുണ്ടാക്കുകയാണ്. രാവിലെ 9 മണിയാകുമ്പോള്‍ രാവിലെ ആകാശത്ത് നിന്നും വാര്‍ത്തയുണ്ടാക്കി രാത്രിവരെ ചര്‍ച്ച ചെയ്യും. പാലക്കാടും നിലമ്പൂരുമൊക്കെ ചില മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ.
എസ്.എഫ്.ഐ ആഭാസ സമരമാണ് നടത്തിയത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്താന്‍ എന്തിനാണ് സര്‍വകലാശാലയിലേക്ക് പോയതും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തല്ലിയതും? കേരളത്തിലെ സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും തടവിലാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യരംഗം വെന്റിലേറ്ററിലാകുകയും വിദ്യാഭ്യാസരംഗം കുളമാകുകയും ചെയ്തു.
രാഷ്ട്രീയത്തിന് പുറത്ത് പല മേഖലകളിലും തിളങ്ങുന്നവരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. പി.ടി ഉഷയെ സ്‌പോര്‍ട്‌സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ. എന്നാല്‍ ഇപ്പോള്‍ എല്ലാ ആര്‍എസ്എസുകാരെയും രാജ്യസഭയില്‍ എത്തിക്കുകയാണ്. ഇതിലൂടെ നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെയാണ് ബി.ജെ.പി വികൃതമാക്കിയിരിക്കുന്നത്.
രാജ്യത്ത് ഒരുകാലത്തും ഇല്ലാതിരുന്ന തരത്തില്‍ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുകയാണ്. ക്രിസ്മസ് ആരാധനാക്രമം പോലും തടസപ്പെടുത്തുകയാണ്. അങ്ങനെയുള്ളവരാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ക്രിസ്മസിന് കേക്ക് നല്‍കുന്നത്. ക്രിസ്ത്യന്‍ വോട്ട് കിട്ടുന്നതിനു വേണ്ടിയാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ബി.ജെ.പി മാറന്നത്.
പി.കെ ശശി സി.പി.എമ്മുകാരനാണ്. അദ്ദേഹവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യാജ ആരോപണം ഉയര്‍ന്നപ്പോഴും പ്രതിപക്ഷം അത് പറഞ്ഞിട്ടില്ല. വ്യാജമാണെന്ന് അറിയാമായിരുന്നതു കൊണ്ടാണ് ഏറ്റുപിടിക്കാതിരുന്നത്. അതൊന്നും പ്രതിപക്ഷത്തിന്റെ രീതിയല്ല. സി.പി.എം എന്തും ചെയ്യുന്ന പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫില്‍ ഒരുപാട് വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
ജില്ലയിലെ മുഴുവന്‍ ആളുകളും മാസ്‌ക് ധരിക്കണം; പാലക്കാട് നിപ ബാധിതന്‍ മരിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍

പാലക്കാട്: മണ്ണാർക്കാട് കുമരം പുത്തുർ സ്വദേശിയായ വയോധികൻ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ. നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
കഴിഞ്ഞ ആറാം തീയതി രാവിലെയാണ് വയോധികന് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി. എട്ടാം തീയതി രാവിലെ 9.30 മുതൽ ഒരു മണി വരെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. പതിനൊന്നാം തീയതിയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12ന് വൈകീട്ടോടെ മരണം സംഭവിച്ചു. ലക്ഷണങ്ങൾ കാണിച്ചതിനു ശേഷം 57കാരൻ പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും കോൺടാക്ട് ലിസ്റ്റിലുള്ള ഒരു ബന്ധുവിനെയും ആരോഗ്യപ്രവർത്തകയേയും പനിയെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.
നിലവിൽ മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടുണ്ട്. ജൂലൈ 12നാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58കാരന്‍ നിപ ബാധിച്ച് മരിച്ചത്.
വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Health
സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
കീം വിവാദം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരള സിലബസ് വിദ്യാർഥികൾ