Connect with us

kerala

ജമ്മു കശ്മീര്‍ സ്ഫോടനം: സ്‌ഫോടന സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്.

ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി.

സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.

kerala

കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു

പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

Published

on

കോട്ടക്കലില്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂര്‍ പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

കുട്ടികളടക്കമുള്ള യാത്രക്കാരെ വേഗത്തില്‍ കാറില്‍ നിന്ന് ഇറക്കി രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബിഹാര്‍ സ്വദേശി അനില്‍, നിയാസ്, രത്നാകരന്‍ എന്നിവര്‍ സുരക്ഷ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.

 

Continue Reading

kerala

രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ.

Published

on

രാജസ്ഥാനില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി പൂജ (23) ആണ് മരിച്ചത്. രാജസ്ഥാന്‍ ശ്രീ ഗംഗാനഗര്‍ സര്‍ക്കാര്‍ വെറ്റിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു പൂജ. നവംബര്‍ 28ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിച്ചു.

പിതാവ്: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). മാതാവ്: സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി). വസന്തന്‍-സിന്ധു ദമ്പതികളുടെ ഏക മകളാണ് പൂജ.

 

Continue Reading

kerala

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം; എസ്.ഐ.ആറും പി.എം.ശ്രീയും ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

Published

on

എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. അതുപോലെ തന്നെ യൂണിഫോം സിവിൽ കോഡ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. പല സ്ഥലങ്ങളിലും നിയമം പാസാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനക്ക് ഉപരിയായുള്ള അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ ആയി ഇത്തരം സംസ്ഥാനങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിൽ പോലും നാടകീയതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗൗരവപരമായി സഭയെ കാണുന്നതിനു പകരം ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലത്ത വിധത്തിൽ ശീതകാല സെഷന്റെ ദിവസങ്ങൾ കുറച്ചിരിക്കുകയാണ്. ഈ ഗവൺമെന്റിന് യാഥാർഥ്യബോധം ഇല്ലെന്ന് മാത്രമല്ല അവർ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികൾ തുടരാനും കൂടുതൽ അപകടങ്ങളിലേക്കും തങ്ങളുടെ താൽപര്യങ്ങളിലേക്കും രാജ്യത്തെ മാറ്റിയെടുക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടബുദ്ധിയാണ് ഗവൺമെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

Continue Reading

Trending