Connect with us

News

അഭയാർഥികളുടെ ബോട്ട് മറിഞ്ഞ് 44 പാകിസ്താനികൾ മരിച്ചു

ബോട്ടിൽ 66 പാ​കി​സ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു.

Published

on

സ്​​പെ​യി​നി​ലേ​ക്ക് കടക്കാൻ ശ്രമിക്കവെ, മൊ​റോ​ക്കോ​ക്ക് സ​മീ​പം ബോ​ട്ട് മ​റി​ഞ്ഞ് 44 പാ​കി​സ്ഥാൻ കു​ടി​യേ​റ്റ​ക്കാ​ർ മു​ങ്ങി​മ​രി​ച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ബോട്ടിൽ 66 പാ​കി​സ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 86 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രുണ്ടായിരുന്നെന്ന് അധികൃതർ പറഞ്ഞു. ജ​നു​വ​രി ര​ണ്ടി​നാ​ണ് ബോ​ട്ട് സ്പെയിൻ ലക്ഷ്യമാക്കി മൗ​റി​ത്താ​നി​യ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്. എന്നാൽ, യാത്രാമധ്യേ ബോട്ട് മറിയുകയായിരുന്നു. 36 പേ​രെ മൊറോക്കൻ അധികൃതർ ര​ക്ഷ​പ്പെ​ടു​ത്തി.

അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പാ​കി​സ്ഥാൻ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യും പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫും പ​റ​ഞ്ഞു. 44 പാകിസ്ഥാനികൾ ഉൾപ്പെടെ 50 പേർ മരിച്ചതായി സ്‌പെയിൻ ആസ്ഥാനമായുള്ള കുടിയേറ്റ അവകാശ സംഘടനയായ വാക്കിംഗ് ബോർഡേഴ്‌സ് സ്ഥിരീകരിച്ചു.

രക്ഷപ്പെട്ടവരിൽ ചിലർ ഇപ്പോൾ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. ഇവരെ ദഖ്‌ലയ്ക്ക് സമീപമുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പഞ്ചാബിലെ നഗരങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍

അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

Published

on

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി മെസേജ് അയച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും. അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറില്‍ ചേരുമ്പോള്‍, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകള്‍ എന്നിവ നല്‍കണം. ആധാര്‍ എന്റോള്‍മെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്‌സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോള്‍ ആധാറില്‍ വിരലടയാളം, ഫോട്ടോ എന്നിവ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒമ്പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത.

മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

Continue Reading

kerala

കീം പരീക്ഷാഫലം; വിദ്യാര്‍ഥികളുടെ ഹരജിയില്‍ അന്തിമ തീരുമാനം ഇന്ന്

പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

Published

on

കീം പ്രവേശന പരീക്ഷാഫലവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹരജി നല്‍കുന്നുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. ഹരജി നല്‍കിയാല്‍ അതനുസരിച്ച് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം, ഹരജിയില്‍ കോടതി ഇന്ന് അന്തിമ തീരുമാനമെടുക്കും. പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ തടസ ഹര്‍ജിയുമാണ് പരിഗണിക്കുക.

Continue Reading

Trending