Connect with us

kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി നാളെ

ഒന്നാം പ്രതിയായ ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Published

on

പാറശാലയിലെ ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതിയായ ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം 10 വര്‍ഷം തടവില്‍ കൂടുതല്‍ നല്‍കരുതെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടിരുന്നു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.

കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി നിര്‍മല്‍കുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍ക്കര അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.

2022 ഒക്ടോബര്‍ 14ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിലേക്ക് വരുത്തി കഷായത്തില്‍ കളനാശിനി ചേര്‍ത്ത് കുടിപ്പിക്കുകയായിരുന്നു. ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോണ്‍ നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 14ന് ഷാരോണ്‍ സുഹൃത്തിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ചാണ് ഗ്രീഷ്മ ഷാരോണിന് കഷായം നല്‍കിയത്. കയ്പ്പ് മാറാന്‍ ജ്യൂസും നല്‍കിയിരുന്നു. മുറിയില്‍ ഛര്‍ദിച്ച ഷാരോണ്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന വഴിയും പലതവണ ഛര്‍ദിച്ചു.

അവശനായ ഷാരോണിനെ പാറശ്ശാല ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചു. എന്നാല്‍, പിറ്റേദിവസം വായില്‍ വ്രണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരള്‍, ശ്വാസകോശം അടക്കമുള്ള അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും മരണം സംഭവിക്കുകയും ചെയ്തു.

 

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

Trending