Video Stories
വ്യക്തിപൂജയില്‍ നിന്നും ഭക്തി പൂജയിലേക്ക്
വ്യക്തിപൂജയെ എക്കാലവും തള്ളിപ്പറഞ്ഞിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. വ്യക്തിപൂജ പാര്‍ട്ടി രീതിയല്ല പാര്‍ട്ടിയാണ് മുകളില്‍ പാര്‍ട്ടിക്ക് മുകളിലല്ല ആരും എന്നൊക്കെയാണ് നാളിതുവരെ സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. അത് അവാസ്തവവും ചരിത്ര വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിട്ട് തന്നെ വ്യക്തിപൂജയും അമിത ഭക്തിയുമൊക്കെ എക്കാലവും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കാരണഭൂതം തിരുവാതിരയിലൂടെ പിണറായി വിജയന് എന്ന മുഖ്യമന്ത്രിയെ സ്തുതി പാടലിന്റെ പാരമ്യതയില്‍ എത്തിച്ച് പാര്‍ട്ടി മാറ്റം വ്യക്തമാക്കിയിരുന്നു. കാരണഭൂതന് എന്നായിരുന്നു അന്ന് പിണറായി വിജയനെ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നിതാ വ്യക്തിപൂജയുടെ ഒരു സെക്കന്‍ഡ് പാര്‍ട്ട് വന്നിരിക്കുകയാണ്. മാരക വേര്‍ഷന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗാനം പുറത്ത് വന്നത്. കാരണ ഭൂതനില്‍ നിന്ന് ഫീനിക്സ് പക്ഷിയായും പടനായകനുമൊക്കെയായിട്ടാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നത് പണ്ടേ സി.പി.എമ്മുകാരുടെ രീതിയായതിനാല്‍ പിണറായി സ്തുതി പാട്ട് എഴുതിയ ധനവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍ നിയമനത്തിന് അപേക്ഷ നല്‍കും മുമ്പേ നിയമനവും കാറുള്‍പ്പെടെ സൗകര്യവും നല്കി പിണറായി ഇന്നത്തെ കമ്മ്യൂണിസത്തിന്റെ ശരിയായ മുഖമായ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെ പോലും കടത്തി വെട്ടി. ലോക രാഷ്ട്രീയത്തില്‍ തന്നെ വ്യക്തിപൂജയുടെ മാരക വേര്‍ഷന്‍സ് കാണണമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി. ഇതിന്റെ ജീവിച്ചിരിക്കുന്ന രണ്ട് വേര്‍ഷനുകളായാണിപ്പോള്‍ പിണറായിയും കിങ് ജോങ് ഉന്നും നിലനില്‍ക്കുന്നത്. യുഗോസ്ലാവിയയില്‍ ജോസ് മാര്‍ഷല്‍ ടിറ്റോ, അല്‍ബേനിയയില്‍ ആന്‍വര്‍ ഹോജ, റൊമാനിയിലെ നിക്കോളാസ് ചെസ്സ്ക്യൂ, റഷ്യയില്‍ സാലിന്, ലെനിന് എന്തിന് മാര്‍ക്സിസം എന്നത് തന്നെ മാര്‍ക്സിനോടുള്ള അദ്ദേഹത്തിന്റെ ചിന്തകളോടുള്ള വ്യക്തിപൂജയാണ്. ഡബിള്‍ ചങ്ക് മള്‍ട്ടിപ്പിള്‍ ചങ്ക് എന്നൊക്കെ അണികളായ പാണന്മാര് പാടിപ്പുകഴ്ത്താറുണ്ടെങ്കിലും പിണറായിക്കായുള്ള വ്യക്തിപൂജ എല്ലാ സീമകളും കടന്നാണിപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി തന്നെ മുമ്പ് പറഞ്ഞത് പിണറായി വിജയന് സൂര്യനാണെന്ന്. അത് പക്ഷേ ജ്വലിക്കുന്നതാണോ കെട്ടതാണോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ദൈവമില്ലെന്ന് പറഞ്ഞിരുന്ന പാര്‍ട്ടി ഒടുവില്‍ പിണറായി വിജയന് ദൈവത്തിന്റെ വരദാനമാണ് പറഞ്ഞതും ഈയടുത്ത കാലത്താണ്. സഹകരണ മന്ത്രി വാസവനായിരുന്നു ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. മുമ്പ് വ്യക്തി പൂജയുടെ പേരില്‍ പി ജയരാജിനെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പിണറായി വിജയനെതിരെ ഒരു വ്യക്തിപൂജ സ്തുതിഗാനങ്ങള്‍ വരുമ്പോള്‍ അത് ഉണ്ടാകുന്നില്ല. പിണറായി വിജയന്റെ അറിവോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ആലപിക്കപ്പെടുന്നത് എന്നത് തന്നെയാണ് ഇതിന്റെ കാരണം.
മുമ്പ് സി.പി.എം സമ്മേളനത്തിനിടെ വി.എസിനായി ആര്‍ത്തുവിളിച്ചവരെ നിലക്കു നിര്‍ത്താന്‍ പിണറായി നടത്തിയ ആക്രോശം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. കള്ളുകുടിച്ചു വന്നു വല്ലതും കാണിക്കാന്‍ ആണെങ്കില്‍ വേറെ സ്ഥലം നോക്കണം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. അത് മദ്യപിച്ച് വന്ന ആളുകള്‍ ചെയ്തുകൂട്ടിയ ഒരു പ്രവര്‍ത്തിയായിട്ടാണ് വിലയിരുത്തിയിരുന്നത്. വി.എ സ് ആരാധന എന്ന് പറയുന്നത് പിണറായി വിജയനോടുള്ള അടിമത്വം നിറഞ്ഞ ആരാധനയോട് ഒരിക്കലും ചേര്‍ത്ത് വെക്കാനോ താരതമ്യം ചെയ്യാനോ പോലും കഴിയില്ലെന്നത് മറ്റൊരു കാര്യം. പിണറായിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കീഴിലേക്ക് പാര്‍ട്ടി മാറും മുമ്പ് പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്ററുകളില്‍ ഒന്നും നേതാക്കളുടെ പടങ്ങള്‍ വന്നിരുന്നില്ല. അച്യുതാനന്ദന്റെ പടങ്ങള്‍ വെച്ച് ആരാധിക്കു ന്നതിനെതിരെ ഇതേ പിണറായി വിജയനും മറ്റു നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പടവാളേന്തിയിരുന്നു. പക്ഷേ ഇതൊക്കെ പഴയ കഥ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ പിണറായിയുടെ പടം വെച്ച് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകള്‍ നിരന്നതും മറക്കാനാവില്ല. 2016 തൊട്ട് ഇങ്ങോട്ട് നോക്കിക്കഴിഞ്ഞാല്‍ പിണറായി വിജയന് എന്ന നേതാവിന്റെ ഒരു അധികാരത്തിലേക്കുള്ള വരവിനെ ആഘോഷിക്കുന്ന നിലയിലും അദ്ദേഹം അധികാരത്തില്‍ ഇരുന്നുകൊണ്ടാണ് ഈ പാര്‍ട്ടിയെയും കേരളത്തിലെ ജനങ്ങളെയും ഒക്കെ തന്നെ മുന്നോട്ടു നയിക്കുന്നതും എന്ന തരത്തിലുള്ള അറു ബോറന്, വഷളന്‍ പാട്ടുകള്‍ വരാന്‍ തുടങ്ങിയത്.
ജീവിച്ചിരിക്കുന്ന നേതാക്കളെ പുകഴ്ത്തുക അവര്‍ക്ക് വേണ്ടി സിന്താബാദ് വിളിക്കുക അങ്ങനെ ഒരു രീതി സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാണുന്ന മുണ്ടുടുത്ത മോദിയുടെ ഭരണ കാലത്ത് സിപിഎമ്മിന്റെ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത നിറഞ്ഞ മാറ്റങ്ങളുടെ ബഹിര്സ്ഫുരണങ്ങള് ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പഴയ രീതിയില്‍ പോയി കഴിഞ്ഞാല്‍ പാര്‍ട്ടി വളരില്ല ഇതുപോലെയുള്ള സ്തുതിഗാനങ്ങളും പാട്ടുകളും ഫ്ളകസുകളും പോസ്റ്ററുകളും ഒക്കെ ഇല്ലാതെ പാര്‍ട്ടി വളരില്ല എന്ന തോന്നലിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. എല്ലാ കാലത്തും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മുഹമ്മദലിയിലൂടെ കേരളത്തിന് ഒളിംപിക്സ് സ്വര്‍ണമെഡല്‍ വാങ്ങിക്കൊടുത്ത മുന്‍ മന്ത്രി ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നായിരുന്നു വാഴ്ത്തു പാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF14 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

