News
അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ, രണ്ട് മണിക്കൂരില്‍ 5000 ഏക്കറില്‍ പടര്‍ന്നു
ലൊസാഞ്ചലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറില്‍ 5000 ഏക്കറോളം പ്രദേശത്ത് തീ പടര്‍ന്നു.

അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറില്‍ 5000 ഏക്കറോളം പ്രദേശത്ത് തീ പടര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കാട്ടുതീ പടരുന്ന പ്രദേശത്ത് കുടുങ്ങിയ 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 16,000 പേര്‍ക്ക് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ആഴ്ചകളിലായി ലൊസാഞ്ചലസ്, കാലിഫോര്‍ണിയ മേഖലകളില്‍ കാട്ടുതീ കത്തിപ്പടര്ന്നുക്കെണ്ടിരിക്കുകയാണ്. ഏഴ്ലപ്രദേശത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു.
ശക്തമായ വരണ്ട കാറ്റ് ഉള്ളതിനാല്‍ തെക്കന്‍ കാലിഫോര്‍ണിയയുടെ ഭൂരിഭാഗം പ്രദേശ് കാട്ടുതീ സാധ്യത മേഖലയായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം തെക്കന്‍ കാലിഫോര്‍ണിയയില്‍ 1,000 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു.
kerala
മിന്നലേറ്റ് ആറളം ഫാമിലെ കള്ള് ചെത്ത് തൊഴിലാളി മരിച്ചു
ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ താമസിക്കുന്ന രാജീവനാണ് മരിച്ചത്.

കണ്ണൂരിലെ ആറളം ഫാമില്‍ മിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ താമസിക്കുന്ന രാജീവനാണ് മരിച്ചത്.
ഒന്നാം ബ്ലോക്കില്‍ കള്ള് ചെത്തുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
kerala
കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം
എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
india
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം.

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന് വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ