Connect with us

kerala

പാലക്കാട് വല്ലപ്പുഴയിൽ ഫുട്ബാൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു; നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു.

Published

on

പാലക്കാട് വല്ലപ്പുഴയിൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്നു വീണു. മത്സരം നടക്കുന്നതിനിടെ ഗാലറിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ പട്ടാമ്പിയിലെ സേവന ആശുപത്രിയിലും, ചെറുപ്ലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസമായി ഇവിടെ മത്സരം നടക്കുന്നുണ്ട്. ഫൈനൽ മത്സരമായതിനാൽ പതിവിലും കൂടുതൽ ആളുകൾ പരിപാടി കാണാൻ എത്തിയിരുന്നു.

ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിനെക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.

kerala

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു; പാര്‍ശ്വ ഭിത്തി പൊളിഞ്ഞ് വീണു

കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

Published

on

മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപം പ്രധാന റോഡിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെതിരെ കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ നിര്‍മാണ കമ്പനിയായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കമ്പനിയെ ഡീബാര്‍ ചെയ്യുകയും കണ്‍സള്‍ട്ടന്റായ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പ്രദേശത്ത് നിലവിലെ നിര്‍മാണ രീതിമാറ്റി പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിര്‍മാണത്തിലെ അപാകത തുടക്കത്തില്‍ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

Published

on

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,

ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 3,268 ഡോളറായാണ് സപോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്.

Continue Reading

Trending