News
‘ഗസ്സ തകര്‍ക്കപ്പെട്ട പ്രദേശമാണ്, ബാക്കിയുള്ളവയും തകര്‍ക്കും’; ഫലസ്തീനെതിരെ വീണ്ടും ട്രംപ്
ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണ്. തങ്ങള്‍ അത് പുനര്‍നിര്‍മിക്കുന്നിടത്തോളം, മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ക്കും അതിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ തങ്ങള്‍ നല്‍കിയേക്കാം. തങ്ങളുടെ ആഭിമുഖ്യത്തിലൂടെ മറ്റുള്ളവര്‍ക്കും ഇത് ചെയ്യാം.
ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താന്‍ പ്രതിജ്ഞാബദ്ധനാണ്. തങ്ങള്‍ അത് പുനര്‍നിര്‍മിക്കുന്നിടത്തോളം, മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ക്കും അതിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ തങ്ങള്‍ നല്‍കിയേക്കാം. തങ്ങളുടെ ആഭിമുഖ്യത്തിലൂടെ മറ്റുള്ളവര്‍ക്കും ഇത് ചെയ്യാം. എന്നാല്‍, അത് സ്വന്തമാക്കാനും ഏറ്റെടുക്കാനും ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് പറഞ്ഞു.
അവിടേക്ക് മടങ്ങാനായിട്ട് ഒന്നുമില്ല. അതൊരു തകര്‍ക്കപ്പെട്ട പ്രദേശമാണ്. ബാക്കിയുള്ളവയും തകര്‍ക്കും. എല്ലാം തകര്‍ത്തു. ചില ഫലസ്തീന് അഭയാര്‍ത്ഥികളെ അമേരിക്കയിലേക്ക് അനുവദിക്കാനുള്ള സാധ്യതകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, അത്തരം കാര്യങ്ങള്‍ ഓരോ അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് പരിഗണിക്കുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. ഗസ്സ വില്‍ക്കാനും വാങ്ങാനുമുള്ള വസ്തുവല്ലെന്ന് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്സത്ത് അല്‍ റാഷ്ഖ് വ്യക്തമാക്കി. ഗസ്സ നമ്മുടെ ഫലസ്തീന് ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. കുടിയിറക്കല്‍ പദ്ധതികളെ ഫലസ്തീനികള്‍ പരാജയപ്പെടുത്തുമെന്നും റാഷ്ഖ് കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികളെ സ്ഥിരമായി കുടിയിറക്കുമെന്നും ഗസ്സയെ മിഡില്‍ ഈസ്റ്റിന്റെ സുഖവാസ കേന്ദ്രമായി മാറ്റുമെന്നും കഴിഞ്ഞായാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഗസ്സയെ അമേരിക്ക ഏറ്റെടുത്ത് വന്‍തോതിലുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്?തമാക്കുകയുണ്ടായി. എന്നാല്‍, ട്രംപിന്റെ പ്രസ്താവനക്കെതിരെ വിവിധ രാജ്യങ്ങളില്‍നിന്ന് വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
kerala
എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി
എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി തുടങ്ങി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.
ഡ്രൈവര്‍ ക്യാബിനില്‍ വ്ലോഗ് ചിത്രീകരണം, യാത്രയ്ക്കിടെ അപകടകരമായ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശം പ്രകാരം എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ നീക്കം ചെയ്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ സര്‍വീസ് തുടരാന്‍ അനുവാദമില്ല. ഗുരുതരമായ രൂപമാറ്റം കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്നസും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.
kerala
കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു; ജോലിസമ്മര്‍ദമെന്ന് കുടുംബത്തിന്റെ ആരോപണം
അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന് (53) ആണ് അസ്വസ്ഥനായത്.
കണ്ണൂര്‍: എസ്ഐആര്‍ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ കുഴഞ്ഞുവീണ സംഭവമാണ് ജില്ലയില്‍ ആശങ്ക ഉയര്‍ത്തിയത്. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന് (53) ആണ് അസ്വസ്ഥനായത്. കഠിനമായ ജോലിസമ്മര്‍ദമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ ഡിഡിഇ ഓഫീസില്‍ ക്ലര്‍ക്കായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
ബിഎല്‍ഒമാരില്‍ ജോലിസമ്മര്‍ദം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് സംഭവം നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കിടയിലും എസ്ഐആര്‍ സമയക്രമത്തില്‍ മാറ്റമില്ലെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഡിസംബര്‍ 9-നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ പ്രക്രിയ നീട്ടണമെന്ന ആവശ്യം ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ മുന്നോട്ടുവച്ചു. ബിഎല്‍ഒമാര്‍ ഫീല്‍ഡില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ആവശ്യമായ സുരക്ഷ നല്കാനുമായി നിര്‍ദേശങ്ങള്‍ നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു.
ബിഎല്‍ഒമാര്‍ക്കെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കുമെന്നും, ഫീല്‍ഡ് ജോലികള്‍ക്ക് സഹായം നല്കാന് കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്നതിനുള്ള കാര്യവും പരിഗണനയിലാണ്. ഇതുവരെ പരിശീലനം ലഭിക്കാത്തവര്‍ക്ക് പരിശീലനം നല്‍കുമെന്നും, രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും തേടുമെന്നും ഖേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala24 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala22 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

