india
രാജസ്ഥാനിലെ ഗ്രാമത്തില്‍ ഭൂരിഭാഗം പേരും മതം മാറി; ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാക്കി, പാസ്റ്റര്‍ പൂജാരിയുമായി
മൂന്ന് വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളിയാണ് ക്ഷേത്രമാക്കി മാറ്റിയത്.

രാജസ്ഥാനിലെ ഗോത്ര വര്‍ഗ ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദു മതം സ്വീകരിച്ചതോടെ ചര്‍ച്ച് ക്ഷേത്രമാക്കി മാറ്റി. ഇതോടെ പാസ്റ്റര്‍ പൂജാരിയുമായി. ബന്‍സ്വര ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സോദ്‌ലദുധ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വന്‍ പൊലീസ് സുരക്ഷയിലാണ് ചടങ്ങുകള്‍ നടത്തിയതെങ്കിലും സമാധാനപരമായാണ് അവസാനിച്ചത്.
മൂന്ന് വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളിയാണ് ക്ഷേത്രമാക്കി മാറ്റിയത്. പാസ്റ്റര്‍ ഗൗതം ഗരാസിയയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഗരാസിയയുടേത് ഉള്‍പ്പെടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. മൂന്നു പതിറ്റാണ്ടു മുമ്പാണ് ഇവര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഇതില്‍ 30 കുടുംബങ്ങളാണ് വീണ്ടും ഹിന്ദുമതം സ്വീകരിച്ചത്. ആരെയും നിര്‍ബന്ധിച്ചില്ലെന്നും സ്വമനസാലെയാണ് ഹിന്ദു മതത്തിലേക്കു മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഗരാസിയയുടെ സ്വന്തം ഭൂമിയില്‍ നിര്‍മിച്ച പള്ളിയാണിത്.
ഇവിടെ ഇപ്പോള്‍ ഭൈരവ മൂര്‍ത്തിയാണ് പ്രതിഷ്ഠ. ശ്രീരാമന്റെ ഒരു ചിത്രവും ഒരു കസേരയില്‍ വച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഘോഷയാത്രയായാണ് വിഗ്രഹ പ്രതിഷ്ഠയ്ക്ക് എത്തിയത്. പള്ളിക്ക് കാവി നിറം നല്‍കുകയും കുരിശിനു പകരം ഹിന്ദു ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ മതിലില്‍ വരച്ചു ചേര്‍ക്കുകയും ചെയ്തു. ഗ്രാമത്തെ സംരക്ഷിക്കുന്ന ഒരു കാവല്‍ ദൈവമായാണ് ഭൈരവനെ കാണുന്നതെന്ന് ഗ്രാമവാസികള്‍ വിശദീകരിച്ചു.
ഞായറാഴ്ച പ്രാര്‍ഥനകള്‍ക്കു പകരം ഇനി എല്ലാ ദിവസവും രാവിലെയും വൈകിട്ടും ആരതിയുണ്ടാകുമെന്നു ഗരാസിയ പറഞ്ഞു. ഹാളിന്റെ മേല്‍ക്കൂരയുടെ ആകൃതിയില്‍ മാറ്റം വരുത്തുമെന്നും വ്യക്തമാക്കി. ‘എന്റെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ ഏകദേശം ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ഒരു ഘര്‍ വാപസി നടത്തി.
ഇപ്പോള്‍ എന്റെ മതത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്,’ ഗൗതം ഫ്രീ പ്രസ് ജേര്‍ണലിനോട് പറഞ്ഞു. തന്നെ പിന്തുടര്‍ന്ന് 45 പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായും ഇപ്പോള്‍ അവരില്‍ 30 പേര്‍ വീണ്ടും ഹിന്ദുമതം സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
30 വര്‍ഷം മുന്‍പാണ് ഗരാസിയ ക്രിസ്തുമതം സ്വീകരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സോദാലദൂധയില്‍ ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ വ്യക്തി ഗൗതം ആണെന്നാണ് റിപ്പോര്‍ട്ട്. താമസിയാതെ ആ പ്രദേശത്ത് ക്രിസ്ത്യാനികളുടെ എണ്ണ വര്‍ധിച്ചു. കാലക്രമേണ ഗരാസിയ പാസ്റ്റര്‍ ആവുകയായിരുന്നു.
അദ്ദേഹം തന്റെ കുടിലില്‍ ഞായറാഴ്ച പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു. പിന്നീട് വിവിധ സംഘടനകളുടെ സാമ്പത്തിക സഹായത്താല്‍ പള്ളി പണിയുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിരവധി ഗ്രാമീണര്‍ ക്രിസ്തുമതം സ്വീകരിച്ചു. എന്നാല്‍ ഈയിടെ ഗൗതമും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും അവരുടെ കുടുംബങ്ങളും മറ്റ് ബന്ധുക്കളും ഹിന്ദുമതത്തിലേക്ക് മടങ്ങിയിരുന്നു. ഗൗതമിന്റെ ഭാര്യ ഇതുവരെ ഹിന്ദുമതം സ്വീകരിച്ചിട്ടില്ല.
india
1400 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്

ആസ്സാമിലെ ദൂബ്രിയിലാണ് 10,000 ത്തോളം ഒഴിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുന്നത്. നാല് ദശാബ്ദങ്ങളായി പ്രദേശത്ത് താമസിക്കുന്നവരടക്കം സർക്കാർ നടപടിയിൽ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. നടപടി ബാധിക്കപ്പെട്ടവരിൽ കൂടുതലും ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് പ്രദേശത്തേക്ക് കുടിയേറിയവരാണ്.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മറ്റൊരു ഗ്രാമത്തിൽ ഭൂമി നൽകി എന്ന സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുവെങ്കിലും ഇപ്പോഴുള്ളതിനേക്കാൾ മഴക്കാലത്ത് വെള്ളപൊക്കം നടക്കുന്നയിടമാണ് ലഭിച്ചതെന്ന് ഗ്രാമവാസികൾ പരാതിപ്പെട്ടു. കുറച്ചു പേർ സംഘടിച്ച് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചുവെങ്കിലും പോലീസ് അവരെ ലാത്തിച്ചാർജ് നടത്തി അവരെ സ്ഥലത്ത് നിന്നും നീക്കി.
സ്വതന്ത്ര MLA അഖിൽ ഗൊഗോയ് സ്ഥലം സന്ദർശിക്കുകയും ബാധിക്കപ്പെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസാണിതെന്നും ബിജെപി സർക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്നും MLA ആരോപിച്ചു.
india
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്.

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.
india
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്‍ എം ജോഷി, അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്‍ ഉത്തരവിടൂവെന്ന് പറഞ്ഞു.
അവിഹിതത്തിന്റെ പേരില്‍ തനിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഹര്‍ജിയെ അടിസ്ഥാനമാക്കി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.
ഡിഎന്‍എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരസ്പരം പോരടിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ ജസ്റ്റിസ് ആര്‍എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.
2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
‘ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്‍ വിവാഹമോചന ഉത്തരവിന് അര്‍ഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഡിഎന്‍എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,’ ജസ്റ്റിസ് ജോഷി പറഞ്ഞു.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala3 days ago
കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ