News
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഇനി അയര്‍ലാന്‍ഡിന്റേത്; ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്കിറങ്ങി 148ല്‍
സ്വിറ്റ്സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.

2025ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന വിശേഷണം ഇനി അയര്‍ലാന്‍ഡിന് സ്വന്തം. നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്പോര്‍ട്ട് ഇന്‍ഡെക്സ് പുറത്തുവിട്ട പട്ടിക പ്രകാരമാണ് അയര്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. സ്വിറ്റ്സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.
അയര്‍ലാന്‍ഡിന്റെ അന്താരാഷ്ട്ര പ്രശസ്തി, ബിസിനസ് സൗഹൃദ നികുതി നയങ്ങള്‍, സിറ്റിസണ്‍ഷിപ്പ് ഫ്ളെക്സിബിലിറ്റി എന്നിവയാണ് ഐറിഷ് പാസ്പോര്‍ട്ടിനെ റാങ്കിങ്ങില്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഓരോ രാജ്യത്തിന്റെയും പാസ്പോര്‍ട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ എങ്ങനെ വികസിക്കുന്നുവെന്നാണ് ഈ ഇന്‍ഡക്സ് പരിശോധിക്കുന്നത്. വിസ രഹിത യാത്ര (50%), നികുതി (20%), ഗ്ലോബല്‍ പേര്സെപ്ഷന് (10%) ഇരട്ട പൗരത്വം (10%), വ്യക്തിസ്വാതന്ത്ര്യം (10%) എന്നീ അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കുക. യാത്ര എളുപ്പമാക്കുന്ന മൊബിലിറ്റി സ്കോറും വിസ രഹിത യാത്രയും, വിസ ഓണ്‍ അറൈവല്‍, ഇ.ടി.എ, ഇ-വിസ എന്നിവയെല്ലാം പരിശോധിക്കും.
199 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പാസ്പോര്‍ട്ടുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കുക. റാങ്കിങ്ങില്‍ യു.എ.ഇ (10ാം സ്ഥാനം), ന്യൂസിലാന്‍ഡ് (10ാം സ്ഥാനം), ഐസ്ലാന്‍ഡ് (10ാം സ്ഥാനം) എന്നിവര്‍ മുന്നിലുണ്ട്. മറിനോയ്ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ് സംയുക്തമായി 45ാം സ്ഥാനത്താണ്.
അതേസമയം, പാകിസ്ഥാന്, ഇറാഖ്, എറിത്രിയ, യെമന്‍, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളാണ് ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങള്‍. 195 മുതല്‍ 199 വരെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്. ഇന്ത്യ 47.5 സ്കോര്‍ നേടി കൊമോറോസുമൊത്ത് 148ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം മൊസാംബിക്കിയക്കൊപ്പം 147ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഈ വര്‍ഷം ആദ്യം പുറത്തുവന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 80ാം സ്ഥാനത്ത് നിന്ന് 85ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.
kerala
മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.
മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്
kerala
റീല്‍സ് ചിത്രീകരിക്കുന്നതിനായി കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ചു; ആലപ്പുഴയില്‍ യുവാക്കള്‍ പിടിയില്‍
നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ആലപ്പുഴയില്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല പള്ളിപ്പുറത്തെ കുടിവെള്ള ടാങ്കിലാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ ഇറങ്ങിയത്. നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങി കുളിച്ചത്.
മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്. യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര് വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.
നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്.
kerala
മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും
രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു