Culture
മെസ്സിക്ക് ഇന്ന് മാംഗല്യം; ആഘോഷത്തില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ എത്തി

വര്‍ത്തമാന ഫുട്ബോളിലെ മികച്ച കളക്കാരനെന്ന് വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിക്ക് ഇന്ന് മാംഗല്യം. ബാല്യകാല സുഹൃത്തും തന്റെ രണ്ട് മക്കളുടെ അമ്മയുമായ ആന്റോനെല്ല റോക്കുസോയെ ആണ് മെസ്സി വിവാഹം ചെയ്യുന്നത്. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നടക്കുന്ന ആഢംബര വിവാഹത്തില്‍ പങ്കെടുക്കാന്‍ ഫുട്ബോള്‍ ലോകത്തെയും പുറത്തുമുള്ള മെസ്സിയുടെ സുഹൃത്തുക്കളെല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. മക്കളായ തിയാഗോയുടെയും മാറ്റിയോയുടെയും സാന്നിധ്യത്തിലാണ് വിവാഹം.

മെസ്സിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്പെയിനില്‍ നിന്നെത്തിയ ഫുട്ബോള്‍ താരങ്ങളും കുടുംബങ്ങളും. കാര്‍ലസ് പുയോളിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പ്രസിദ്ധീകരിച്ചത്.
അഞ്ചാം വയസ്സു മുതല്‍ കളിക്കൂട്ടുകാരിയായ ആന്റോനെല്ലയുമായുള്ള ബന്ധം 13-ാം വയസ്സില്‍ സ്പെയിനിലേക്ക് കുടിയേറിയതിനു ശേഷവും മെസ്സി ഉപേക്ഷിച്ചിരുന്നില്ല. പഠന കാലത്തിനു ശേഷം ആന്റോനെല്ല മെസ്സിക്കൊപ്പം ബാര്സലോണയിലായിരുന്നു താമസം.
റൊസാരിയോ സിറ്റി സെന്ററിലെ അത്യാഢംബര സൗകര്യങ്ങളാണ് മെസ്സിയുടെ വിവാഹത്തിനായി ഒരുങ്ങുന്നത്. കോംപ്ലക്സിനകത്തെ 188 മുറികളുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് അതിഥികളുടെ താമസത്തിനായി ഒരുക്കിയിട്ടുള്ളത്. ഒരൊറ്റ രാത്രി തങ്ങാന്‍ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് റൊസാരിയോ സിറ്റി സെന്ററിലെ താമസ സൗകര്യം.
ബാര്‍സലോണയില്‍ നിന്നു ലഭിച്ച സുഹൃത്തുക്കളായ സെര്‍ജിയോ ബുസ്കെസ്, ജോര്‍ഡി ആല്‍ബ, കാര്‍ലസ് പുയോള്‍, സെസ്ക് ഫാബ്രിഗസ്, ഷാവി ഹെര്‍ണാണ്ടസ്, സാമുവല്‍ എറ്റു തുടങ്ങിയവര്‍ തലേദിവസം തന്നെ റൊസാരിയോയില്‍ എത്തിയിരുന്നു. മിക്കവരും കുടുംബ സമേതമാണ് എത്തിയത്. മക്കള്‍ക്കും ഭാര്യക്കുമൊപ്പം ലൂയിസ് സുവാരസും എത്തിച്ചേര്‍ന്നിട്ടുണ്ട്. സെര്‍ജിയോ അഗ്വേറോയുടെ ബാര്യ കരീന വിവാഹാഘോഷത്തിലെ നൃത്തത്തിനായി ഗാനമാലപിക്കും.
ബീഫ് കൊണ്ടുണ്ടാക്കുന്ന ‘ലോക്രോ’ സ്റ്റിയൂ, എംപാന്ഡ പാസ്റ്റീസ് തുടങ്ങിയ പ്രാദേശിക വിഭവങ്ങളായിരിക്കും ഭക്ഷണത്തിലെ പ്രധാന ആകര്‍ഷണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
കൊച്ചി കുമ്പളങ്ങിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി