death
മുന്‍ കാമുകിയുടെ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച യുവാവ് അതേ ഗ്രനേഡ് പൊട്ടി യുവാവിന് ദാരുണാന്ത്യം
ഇതിന് മുന്‍പും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു ഇയാള്‍ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു

ബാങ്കോക്ക്: തായ്ലാന്ഡില് മുന്‍ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണില്‍ തട്ടി ബൗണ്‍സ് ചെയ്ത് തിരുച്ചുവന്നു പെട്ടിതെറിച്ച് യുവാവിന് ദാരുണാന്ത്യം. പ്രണയ നൈരാശ്യം യുവാവിന് മുന്‍ കാമുകിയോടും കുടുംബത്തോടും പകയായി മാറിയിരുന്നു. ഇതാണ് യുവാവിനെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എം26 ഫ്രാഗ്മെന്റെഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് ഇതിനായ് ഉപയോഗിച്ചത്.
യുവതിയുമായി യുവാവ് ഏറെ നാളായി പ്രശ്നങ്ങളിലായിരുന്നു. ഇതിന് മുന്‍പും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു ഇയാള്‍ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവാവ് ഗ്രനേഡാക്രമണത്തിനു മുതിരുകയായിരുന്നു.
ഇയാള്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിയുകയും പിന്നാലെ വീടിന്റെ തൂണില്‍ തട്ടി തിരിച്ച് യുവാവിന് നേരെ തന്നെ വരികയായിരുന്നു. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുമ്പോഴാണ് കയ്യില്‍ വച്ച് പൊട്ടിതെറിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു യുവാവിന്റെ ശരീരം. അതേസമയം ഇയാളുടെ കാറില്‍ നിന്നും അര കിലോ ഗ്രാം മെത്താഫെറ്റമിനും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
death
മരംവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

എറാണകുളത്ത് മരംവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരൂണാന്ത്യം.85 വയസുളള വയോധികയാണ് മരിച്ചത്.ഇന്നലെ വൈകീട്ട് തോഴിലുറപ്പ് കഴിഞ്ഞെത്തിയ സ്ത്രീയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്’: ആരോഗ്യമന്ത്രിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം
-
kerala3 days ago
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളേജപകടം; ‘മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’: ബിന്ദുവിന്റെ ഭര്‍ത്താവ്
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്