Connect with us

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചു

അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല

Published

on

ആലപ്പുഴയില്‍ പിതാവിനെ മകന്‍ അതിക്രൂരമായി മര്‍ദിച്ചു. ചേര്‍ത്തല പുതിയകാവ് സ്വദേശി 75കാരനായ ചന്ദ്രനെയാണ് ഇളയ മകന്‍ അഖില്‍ അതിക്രൂരമായി മര്‍ദിച്ചത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയ അഖില്‍ പിതാവിനെ അതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചു, തലയ്ക്കും ക്രൂരമായി മര്‍ദിച്ചു.

അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയാണ് സഹോദരന്‍ നിഖില്‍ ചെയ്തത്. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളായ അഖിലിനും നിഖിലിനുമെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തു. നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ് അഖില്‍

Continue Reading

kerala

എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം.

Published

on

എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂരില്‍ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം. വീട് പൂട്ടിപ്പോയ ദമ്പതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കുട്ടിയുടെ അമ്മ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ലേബര്‍ റൂമില്‍ ചികിത്സയിലാണ്. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

Continue Reading

kerala

‘പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല’; തൃശൂരില്‍ കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി

മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Published

on

തൃശൂരില്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി. അഞ്ഞൂര്‍ സ്വദേശിയായ മനീഷ് ആണ് ജീവനൊടുക്കിയത്. അഞ്ഞൂര്‍ കുന്നിനടുത്തെ ക്വാറിയില്‍ ആണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ മൃതദേഹം റോഡില്‍ വെച്ച് പ്രതിഷേധിച്ചു. മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. ബന്ധുവിന് വേണ്ടി എടുത്തു നല്‍കിയ പണത്തിന് വേണ്ടി മനീഷിനെ പൂട്ടിയിടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

Continue Reading

Trending