kerala
സൗദി കെ.എം.സി.സി സെന്ററിന് ശിലയിട്ടു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കിയത് ഗള്‍ഫ് നാടുകളിലേക്കുള്ള പ്രവാസം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
സകല മേഖലയിലും പിന്നോക്കമായിരുന്ന മുസ്്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
കോഴിക്കോട്: സകല മേഖലയിലും പിന്നോക്കമായിരുന്ന മുസ്്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സൗദി കെ.എം.സി.സി കേരള ട്രസ്റ്റ് സഊദി കെ.എം.സി.സി ആസ്ഥാന മന്ദിരം ശിലാസ്ഥാപനവും സമ്മേളന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയും സാമ്പത്തിക പിന്നോക്കാവസ്ഥയും നമ്മുടെ പൂര്‍വ്വികരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരമായ അടിച്ചമര്‍ത്തലിനും അവര്‍ വിധേയരായി. നിരവധി പേരെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാറ്റില്‍ നിന്നും അടിച്ചമര്‍ത്തലിന് വിധേയരായവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്തു. ഇതിന് സാമ്പത്തികമായ കരുത്ത് സമ്മാനിച്ചത് ഗള്‍ഫിലേക്കുള്ള പ്രവാസമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയവരെ ഇരു കയ്യും നീട്ടിയാണ് അവര്‍ സ്വീകരിച്ചത്. കരുണയുടെ മാര്‍ഗത്തില്‍ പണം ചെലവാക്കുന്നതിന് പ്രവാസികള്‍ ഒരു മടിയും കാണിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ കെ.എം.സി.സിയുടെ ഇടപെടല്‍ അഭിമാനം പകരുന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സഊദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. മുസ്്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മഹത്തായ സേവനങ്ങളാണ് കെ.എം.സി.സി കമ്മിറ്റികള്‍ നടത്തുന്നത് ഇ.ടി പറഞ്ഞു. പ്രവാസികളെ ചേര്‍ത്തു പിടിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ കെ.എം.സി.സി കമ്മിറ്റി നടത്തുന്നത് ഏറെ സന്തോഷം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം നടത്തി. സൗദി ചന്ദ്രികയുടെ വെബ്സൈറ്റിന്റെ ലോഞ്ചിങ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെട്ടിട നിര്‍മ്മാതാക്കള്‍ക്കുള്ള അഡ്വാന്‍സ് തുക തങ്ങള്‍ കൈമാറി.
പുതിയ കെട്ടിടത്തിന്റെ രൂപരേഖയുടെ പ്രകാശനം മുസ്്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് നിര്‍വഹിച്ചു. പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സൗദി കെ.എം.സി.സി ഹെല്‍ത്ത് കെയര്‍ പാക്കേജിന്റെ ഉദ്ഘാടനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഖാദര്‍ ചെങ്കള ഏറ്റുവാങ്ങി. ചന്ദ്രിക കെ.എസ്.ടി.യു സി.എച്ച് പ്രതിഭാ ക്വിസ് സീസണ്‍ 7 ലോഗോ പ്രകാശനം കെ.എം.സി.സി തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റി, സി.എച്ച് എക്സലന്‍സി സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും നടന്നു. സഊദി കെ.എം.സി.സി മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി ആമുഖ പ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, സി.പി ചെറിയ മുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍, ട്രഷറര്‍ യു.എ നസീര്‍, കമാല്‍ വരദൂര്‍, ഹനീഫ മൂന്നിയൂര്‍, ഖാദര്‍ ചെങ്കള, ഡോ. മുഹമ്മദലി കോനാരി, ഡോ:പികെ ഹാഷിം, ഡോ: അബ്ദുസമദ്, സി.എച്ച് ഇബ്രാഹിംകുട്ടി, ടി.പി അഷറഫലി, ഷിബു മീരാന്‍, മുഹമ്മദ്കുട്ടി മാതാപുഴ, എ.പി ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഷറഫുദീന്‍ കന്നേറ്റി, ലത്തീഫ് തച്ചംപൊയില്‍, കരീം താമരശ്ശേരി, മുഹമ്മദ് സാലിഹ് നാലകത്ത്, അബൂബക്കര്‍ അരിമ്പ്ര, മുജീബ് പൂക്കോട്ടൂര്‍, യു.പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. സഊദി കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും അഹമ്മദ് പാളയാട്ട് നന്ദിയും പറഞ്ഞു.
മൂന്ന് കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്ല്യ വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ കാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. 2026 സുരക്ഷാ പദ്ധതി ക്യാമ്പയിന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സാഹിബ് നിര്‍വഹിച്ചു. സുരക്ഷാ പദ്ധതി കോഡിനേറ്റര്‍ റഫീഖ് പദ്ധതി വിശദീകരണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി സൈതലവി, സെക്രട്ടറി ഷാഫി ചാലിയം, നജീബ് കാന്തപുരം എം.എല്‍.എ, കുഞ്ഞുമോന്‍ കാക്കിയ, സി.കെ സുബൈര്‍, എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, എ.പി ഇബ്രാഹിം മുഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സമദ് ആഞ്ഞിലങ്ങാടി, സൈദ് മൂന്നിയൂര്‍, സിദ്ദീഖ് പാണ്ടികശാല സംസാരിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി സ്വാഗതവും അഷറഫ് വേങ്ങാട്ട് നന്ദിയും പറഞ്ഞു.
kerala
ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി
രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.
രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.
ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.
ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്
ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍
+91 81390 00226 വിളിക്കാവുന്നതാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.
24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു
സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി
കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
GULF1 hour agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
Video Stories14 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

