Connect with us

kerala

‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്” മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറല്‍

അഹാന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അത് ഷെയര്‍ ചെയ്ത് അഹാനെ അഭിനന്ദിച്ചു.

Published

on

തലശ്ശേരി: ”ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്” മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസിലെ ഈ നിയമം സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. തലശ്ശേരി ഒ. ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിയായ അഹാന്‍ അനൂപാണ് ഈ മനോഹരമായ നിയമാവലി എഴുതിയത്.

”നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു കളിയുടെ നിയമാവലി എഴുതുക” എന്ന ചോദ്യത്തിനുള്ള മറുപടിയായി അഹാന്‍ സ്പൂണ്‍-നാരങ്ങ കളി തെരഞ്ഞെടുത്തു. ആറു നിയമങ്ങളാണ് അവന്‍ എഴുതിയത്. അവസാനത്തേതായ ”ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്” എന്നത് തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

അഹാന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും അത് ഷെയര്‍ ചെയ്ത് അഹാനെ അഭിനന്ദിച്ചു.

അഹാന്റെ നിയമങ്ങള്‍:

ഒരു സമയം അഞ്ച് പേര്‍ക്ക് മത്സരിക്കാം

എല്ലാവരും വായില്‍ സ്പൂണ്‍ വെക്കണം

നാരങ്ങ സ്പൂണിന് മുകളില്‍ വെക്കണം

അടയാളപ്പെടുത്തിയ വരിയില്‍ നിന്നാണ് കളി തുടങ്ങേണ്ടത്

നാരങ്ങ നിലത്ത് വീണാല്‍ വീണ്ടും എടുത്തു വെച്ച് മുന്നോട്ട് പോകണം

വരി തെറ്റിയാല്‍ കളിയില്‍ നിന്ന് പുറത്താകും

ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്

നിമ്യ നാരായണന്റെ കുറിപ്പ്:
”അവസാനത്തെ നിയമാവലിയാണ് ഹൈലൈറ്റ്. ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത് എന്ന് എഴുതിയതിന് പിന്നില്‍ മറ്റുള്ളവര്‍ക്ക് വേദനിക്കും എന്ന തിരിച്ചറിവാണ്. അതാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത്.”

മന്ത്രിയുടെ കുറിപ്പ്:
”’ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ പകര്‍ത്തിയ മൂന്നാം ക്ലാസുകാരന് അഭിവാദ്യങ്ങള്‍. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയാണ് മുന്നേറുന്നത്.”

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

Trending