Connect with us

News

ഫിലിപ്പീന്‍സില്‍ കല്‍മേഗി ചുഴലിക്കാറ്റ് ഭീതി: 52 പേര്‍ മരിച്ചു, 13 പേര്‍ കാണാതായി

പ്രകൃതി ദുരന്തത്തില്‍ ഇതുവരെ 52 പേര്‍ മരിച്ചു, 13ഓളം പേര്‍ കാണാതായി എന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

Published

on

മനില: മധ്യ ഫിലിപ്പീന്‍സില്‍ വീശിയ കല്‍മേഗി ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചു. പ്രകൃതി ദുരന്തത്തില്‍ ഇതുവരെ 52 പേര്‍ മരിച്ചു, 13ഓളം പേര്‍ കാണാതായി എന്നാണ് അധികൃതര്‍ സ്ഥിരീകരിച്ചത്.

ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. സെബു പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരിക്കുകയാണ്. കാറുകള്‍, ട്രക്കുകള്‍, കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നാല് ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റാഫേലിറ്റോ അലജാണ്ട്രോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചുഴലിക്കാറ്റ് ഇപ്പോള്‍ വിയറ്റ്‌നാമിന്റെ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, അവിടെയും കനത്ത മഴ പെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ സൈനിക ഹെലികോപ്റ്റര്‍ വടക്കന്‍ മിന്‍ഡാനോ ദ്വീപില്‍ തകര്‍ന്നു വീണ് ആറ് ജീവനക്കാര്‍ മരിച്ചതായി ഫിലിപ്പീന്‍സ് എയര്‍ഫോഴ്‌സ് (ജഅഎ) സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Trending