tech
ഐ ഫോണ്‍ ഉപയോഗിക്കാതെ വാട്‌സാപ്പ് ഇനി നേരിട്ട് ആപ്പിള്‍ വാച്ചില്‍
ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി വാട്‌സാപ്പ് പുതിയ ആപ്പ് പുറത്തിറക്കി. നവംബര്‍ 4ന് പുറത്തിറങ്ങിയ ഈ ആപ്പിലൂടെ ഇനി ഐഫോണ്‍ ഉപയോഗിക്കാതെ തന്നെ വാച്ചില്‍ വാട്‌സാപ്പ് മെസേജുകളും വോയ്‌സ് നോട്ടുകളും അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.
പുതിയ വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങള്‍ വായിക്കാനും, വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കാനും അയയ്ക്കാനും, കോള്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും, ദൈര്‍ഘ്യമേറിയ മെസേജുകള്‍ വരെ വായിക്കാനും സാധിക്കും. അതുപോലെ, ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാനും ചാറ്റ് ഹിസ്റ്ററി കാണാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ആപ്പിലൂടെ അയക്കുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കും. ഇതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇനി ഐഫോണ്‍ കൈയ്യില്‍ കരുതേണ്ട ആവിശ്യം ഇല്ല.
ആപ്പിള്‍ വാച്ച് സീരിസ് 4 അല്ലെങ്കില്‍ അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും വാച്ച്ഒഎസ് 10 അല്ലെങ്കില്‍ അതിനുശേഷം പതിപ്പുള്ള ഓപ്പറേറ്റീവ് സിസ്റ്റവും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ആദ്യം അവരുടെ ഐഫോണിന്റെ iOS ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ആപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഐഫോണിലെ വാച്ച് ആപ്പിലെ ‘Available Apps’ വിഭാഗത്തില്‍ നിന്നു വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ശേഷം വാച്ചില്‍ ലോഗിന്‍ ചെയ്ത് നേരിട്ട് ഉപയോഗിക്കാം
News
അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്
ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.
നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.
സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.
News
നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.
ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.
പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.
പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.
News
എ.ഐ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച സൈബര്‍ ഭീഷണി
ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ചാരവൃത്തികള്‍ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആന്ത്രോപിക്
വാഷിങ്ടണ്‍: ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ചാരവൃത്തികള്‍ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക് വലിയ വെളിപ്പെടുത്തല്‍ നടത്തി. അവരുടെ തന്നെയുള്ള ക്ലോഡ് ഐഎ ഉപയോഗിച്ചാണ് ഈ ആക്രമണം നടന്നതെന്ന വിവരമാണ് ടെക് ലോകത്തെ ഞെട്ടിക്കുന്നത്. ഇത്രയും വലിയ തോതില്‍ ഐഎ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടക്കുന്നതും അത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ടെക്കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍ എന്നിവ ഉള്‍പ്പെടെ 30ല്‍ അധികം സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടതായാണ് ആന്ത്രോപിക് പറയുന്നത്. ഹാക്കര്‍മാര്‍ കമ്പനികളുടെ ഡാറ്റാബേസുകളില്‍ നിന്ന് ഉപയോക്താക്കളുടെ പാസ്വേഡുകളും വ്യക്തിവിവരങ്ങളും ശേഖരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വലിയ വിജയമായില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാത്ത ‘ഓട്ടോമേറ്റഡ്’ ഐഎ ആക്രമണത്തിന്റെ ആദ്യ വലിയ ഉദാഹരണം കൂടിയാണിതെന്ന് ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു. ആന്ത്രോപിക് കണ്ടെത്തലുകള്‍ സിബിഎസ് ന്യൂസിനോട് പങ്കുവെച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്പനി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്്. സെപ്റ്റംബര്‍ പകുതിയോടെയാണ് സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ഹാക്കര്‍മാരുടെ പങ്ക് വെളിവായത്. പരമ്പരാഗത ഹാക്കിംഗില്‍ നിന്ന് വ്യത്യസ്തമായി, ഇത്തരം ഐഎ ആക്രമണങ്ങള്‍ക്ക് വളരെ കുറഞ്ഞ മനുഷ്യ ഇടപെടലാണ് ആവശ്യമായതെന്നും നുഴഞ്ഞുകയറ്റം കണ്ടെത്തുക പോലും ദുഷ്‌കരം ആണെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഐഎ സൈബര്‍ ആക്രമണങ്ങള്‍ ഇനി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ആന്ത്രോപിക് നല്‍കുന്ന ഗൗരവമായ മുന്നറിയിപ്പ്. ”പ്രൊഫഷണല്‍ ഹാക്കര്‍മാരേക്കാള്‍ വിലകുറവില്‍ വളരെ വേഗം പ്രവര്‍ത്തിക്കുന്ന ഐഎ ഏജന്റുമാര്‍ സൈബര്‍ കുറ്റവാളികളെ ആകര്‍ഷിക്കുന്നു’ എന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ചൂണ്ടിക്കാട്ടുന്നു.
-
GULF5 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories17 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

