Connect with us

entertainment

കമല്‍ ഹാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്

മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ലോകയും തുടരുവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ജേക്സിന്റെ സംഗീത മികവിനെ പ്രശംസിച്ചിരുന്നു.

Published

on

മലയാള സിനിമയിലെ മ്യൂസിക് മാജിഷ്യന്‍ ജേക്സ് ബിജോയ് തന്റെ എഴുപത്തിയഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇന്ത്യന്‍ സിനിമാ മഹാതാരമായ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തിനായാണ്.

മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ലോകയും തുടരുവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ജേക്സിന്റെ സംഗീത മികവിനെ പ്രശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍ബ് അറിവ് സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രത്തില്‍ ജേക്സ് ബിജോയ് ചേര്‍ന്നത്.

”കമല്‍ ഹാസന്‍ പോലെയുള്ള ഒരു ലെജന്‍ഡിന്റെ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എന്റെ ജീവിതത്തിലെ വലിയ അഭിമാനമാണ്,” എന്ന് ജേക്സ് ബിജോയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഏറെക്കാലം ചെലവഴിച്ചിട്ടുള്ള ജേക്സ്, യേര്‍ക്കാട് സ്‌കൂള്‍ ദിനങ്ങളില്‍ നിന്നും ചെന്നൈയിലെ സംഗീതജീവിതത്തിലേക്കുള്ള യാത്രയെ തന്റെ കരിയറിന്റെ അടിത്തറയെന്ന് വിശേഷിപ്പിച്ചു.

മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ജേക്സ് ബിജോയ്, ഈ പുതിയ തമിഴ് പ്രോജക്ടിലും അതേ മികവ് ആവര്‍ത്തിക്കുമെന്നതാണ് ആരാധകരുടെ പ്രതീക്ഷ.

കമല്‍ ഹാസനും അന്‍ബ് അറിവ് സഹോദരന്മാരും ചേര്‍ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്, അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ എന്നിവ അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

എ.ഐ സംഗീതം ചരിത്രമെഴുതി; മനുഷ്യന്‍ ഇല്ലാതെ സൃഷ്ടിച്ച ഗാനം ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഒന്നാമത്

ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഗാനം ബില്‍ബോര്‍ഡ് ഡിജിറ്റല്‍ സോങ്സ് സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

Published

on

സംഗീത ലോകത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഗാനം ബില്‍ബോര്‍ഡ് ഡിജിറ്റല്‍ സോങ്സ് സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ‘വാക്ക് മൈ വാക്ക്’ എന്ന എ.ഐ ഗാനം മനുഷ്യര്‍ നിര്‍മ്മിച്ച എല്ലാ ഹിറ്റ് ഗാനങ്ങളെയും പിന്നിലാക്കി മുന്നേറിയിരിക്കുന്നു.

വൈറലായ ഈ ഗാനത്തിന്റെ വരികള്‍, സംഗീതം, ഗായനശബ്ദം ഒന്നും മനുഷ്യനില്‍ നിന്നല്ല; എല്ലാം എ.ഐ തന്നെ സൃഷ്ടിച്ചതാണ്. അതുകൊണ്ടാണ് ഈ നേട്ടം സംഗീത ചരിത്രത്തില്‍ തന്നെ ഒരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നത്.

ഒക്ടോബര്‍ പകുതിയോടെ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ഗാനം ട്രെന്‍ഡിങ് ആകുകയായിരുന്നു. ഗാനം പങ്കുവെച്ച എ.ഐ ആര്‍ട്ടിസ്റ്റിന്റെ പേജിന് ഇപ്പോള്‍ 40,000-ത്തിലധികം ഫോളോവേഴ്സും പ്രതിമാസം ഏകദേശം 20 ലക്ഷം സ്‌പോട്ടിഫൈ ശ്രോതാക്കളുമുണ്ട്.

ഈ വൈറല്‍ ഗാനത്തിന്റെ പിന്നില്‍ എ.ഐ വെഞ്ച്വര്‍ കമ്പനിയായ ഡെഫ്ബീറ്റ്‌സാണ്. ഗാനത്തിന്റെ വിജയം ആസ്വാദകരില്‍ അത്ഭുതം സൃഷ്ടിക്കുമ്പോള്‍ സംഗീതലോകത്ത് ആശങ്കയും ഉയരുന്നു ഇങ്ങനെ എ.ഐ മുന്നേറുമ്പോള്‍ മനുഷ്യ സംഗീതജ്ഞര്‍ക്കും ഗായകര്‍ക്കും ഭാവിയില്‍ സ്ഥാനം ലഭിക്കുമോ എന്നതാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.

 

Continue Reading

entertainment

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Published

on

ഉള്‍ജാന്‍, ചെഹ്രെ പെ ചെഹ്റ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ മുതിര്‍ന്ന നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സുലക്ഷണയെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.

സഹോദരന്‍ ലളിത് പണ്ഡിറ്റ് പറയുന്നതനുസരിച്ച്, വ്യാഴാഴ്ച വൈകുന്നേരം നടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ‘രാത്രി 7 മണിയോടെ ഹൃദയസ്തംഭനം മൂലമാണ് അവര്‍ മരിച്ചത്. ഞങ്ങള്‍ അവളെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു, പക്ഷേ ഞങ്ങള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചു.’

1975ല്‍ സഞ്ജീവ് കുമാറിനൊപ്പം ഉള്‍ജാനിലൂടെയാണ് സുലക്ഷണ അരങ്ങേറ്റം കുറിച്ചത്. രാജേഷ് ഖന്ന, ശശി കപൂര്‍, വിനോദ് ഖന്ന എന്നിവരുള്‍പ്പെടെ അവളുടെ കാലഘട്ടത്തിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അവര്‍ പ്രവര്‍ത്തിച്ചു. സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാന്‍, ധരം ഖന്ത, ദോ വഖ്ത് കി റൊട്ടി, ഗോര എന്നിവയും അവളുടെ മറ്റ് പ്രധാന സിനിമകളാണ്. ബംഗാളി സിനിമയായ ബാന്‍ഡിയില്‍ (1978) അവര്‍ അഭിനയിച്ചു, അവിടെ അവര്‍ ഉത്തം കുമാറിനൊപ്പം അഭിനയിച്ചു.

ഒരു പിന്നണി ഗായിക എന്ന നിലയില്‍ അവര്‍ക്ക് സമാന്തരവും തുല്യവുമായ ഒരു കരിയര്‍ ഉണ്ടായിരുന്നു. ഹിന്ദി, ബംഗാളി, മറാത്തി, ഒറിയ, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ സുലക്ഷണ ഗാനങ്ങള്‍ ആലപിച്ചു. തു ഹി സാഗര്‍ തൂ ഹി കിനാര, പര്‍ദേശിയ തേരേ ദേശ് മേ, ബെക്രാര്‍ ദില്‍ തുട്ട് ഗയാ, ബാന്ധി രേ കഹേ പ്രീത്, സാത് സമുന്ദര്‍ പാര്‍, സോംവാര്‍ കോ ഹം മിലേ, സോനാ രേ തുജെ കൈസെ മിലൂന്‍, യേ പ്യാരാ ലഗേ തേരാ ചെഹ്റ, ജബ് ആതി ഹേ പി യാദ്, യേ ഹേ പി ഹോഗിയാ തുടങ്ങിയ ഹിറ്റുകള്‍ അവര്‍ പാടി.

ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള ഒരു സംഗീത കുടുംബത്തില്‍ നിന്നാണ് അവര്‍ വന്നത്. പണ്ഡിറ്റ് ജസ്രാജ് അവളുടെ അമ്മാവനായിരുന്നു. ഒന്‍പതാം വയസ്സില്‍ പാടിത്തുടങ്ങിയ സുലക്ഷണ, സഹോദരന്‍ മന്ധീറിനൊപ്പം സംഗീതത്തില്‍ തന്റെ കരിയര്‍ ആരംഭിച്ചു. ജതിന്‍ പണ്ഡിറ്റ്, ലളിത് പണ്ഡിറ്റ്, പഴയകാല നടന്‍ വിജയത പണ്ഡിറ്റ് എന്നിവരാണ് അവളുടെ സഹോദരങ്ങള്‍.

Continue Reading

entertainment

സോഷ്യല്‍ മീഡിയ കീഴടക്കി ഹസ്‌കിയുടെ ഡാന്‍സ്; ബ്രാന്‍ഡുകളും ട്രെന്‍ഡിനൊപ്പം

എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്‌കി നായയുടെ നൃത്തം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്.

Published

on

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പുതിയ ട്രെന്‍ഡ് ഡാന്‍സിങ് ഹസ്‌കി. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്‌കി നായയുടെ നൃത്തം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്. ചിരിയും അത്ഭുതവും നിറഞ്ഞ ഈ വിഡിയോ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഫെയ്സ്ബുക്ക് റീലുകള്‍ എന്നിവയില്‍ മിന്നിത്തിളങ്ങുന്നു.

ആദ്യനോട്ടത്തില്‍ വെറും ഫണ്‍ ട്രെന്‍ഡായി തോന്നുന്ന ഈ ഹസ്‌കി ഡാന്‍സ് ഇപ്പോള്‍ ബ്രാന്‍ഡുകള്‍ക്കും മാര്‍ക്കറ്റിംഗിനും പുതിയ വഴിയൊരുക്കിയിരിക്കുകയാണ്. കേരളത്തിലെ മില്‍മ ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ ഈ ട്രെന്‍ഡ് ഉപയോഗിച്ച് പ്രചാരണ വീഡിയോകള്‍ ഇറക്കിയിട്ടുണ്ട്.

ആദ്യമായി, പഴയ നോര്‍ത്ത് ഇന്ത്യന്‍ ടിക്ടോക് വീഡിയോകളെ റോസ്റ്റ് ചെയ്യുന്ന രീതിയില്‍ പേജുകള്‍ വിഡിയോകള്‍ ഒരുക്കി. ആ റോസ്റ്റിന്റെ അവസാനത്തില്‍ ട്വിസ്റ്റായി ഹസ്‌കിയുടെ നൃത്തം ഇതായിരുന്നു ട്രെന്‍ഡിന്റെ ജനനം. തമിഴ് ചിത്രമായ ”വെടി”യിലെ വിശാല്‍ അഭിനയിച്ച ”ഇച്ച് ഇച്ച്” പാട്ടിന്റെ ഭാഗത്താണ് ഹസ്‌കി ചുവടുവെക്കുന്നത്.

ഇപ്പോള്‍ ഹസ്‌കി ഡാന്‍സ് ട്രെന്‍ഡ് ഒരു മീം ഫോര്‍മാറ്റായി മാറിയിരിക്കുന്നു. ”കൂലി” എന്ന സിനിമയിലെ ആമിര്‍ ഖാന്റെ ഇന്റ്രോ സീനിലോ, മമ്മൂട്ടിയും മോഹന്‍ലാലും ചുവടുവെക്കുന്ന എഡിറ്റുകളില്‍ എല്ലായിടത്തും ഹസ്‌കിയുടെ നൃത്തം കയറിക്കൂടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ ഇപ്പോള്‍ ഹസ്‌കിയുടെ പുതിയ ഡാന്‍സ് എപ്പോഴാണ് വരുന്നത് എന്ന് കാത്തിരിക്കുന്നു. എന്നാല്‍ ഈ വൈറല്‍ ട്രെന്‍ഡിന്റെ യഥാര്‍ത്ഥ സ്രഷ്ടാവ് ആരെന്നത് ഇന്നും രഹസ്യമായിരിക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം പേജുകള്‍ എല്ലാം ഇപ്പോള്‍ ഈ ഹസ്‌കി ഫീവറില്‍ മുങ്ങിക്കുളിക്കുകയാണ് അതുകൊണ്ട് തന്നെ പറയാം, ”ഇത് വെറും നായയുടെ ഡാന്‍സ് അല്ല, സോഷ്യല്‍ മീഡിയയുടെ പുതിയ റിതമാണ്.

 

Continue Reading

Trending