News
‘സൂപ്പര്‍ ബര്ത്ഡേ സഞ്ജു’; പിറന്നാള്‍ ആശംസയുമായി ചെന്നൈ സൂപ്പര്‍ കിങ്സ്, ഡീലുറപ്പാക്കാമെന്ന് ആരാധകര്‍
സൂപ്പര്‍ ബര്‍ത്ത് ഡേ ആശംസകള്‍’ എന്ന സന്ദേശത്തോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നവംബര്‍ 11 ന് 31-ാം പിറന്നാള്‍ ആഘോഷിച്ച സഞ്ജുവിന് ആശംസ നേര്‍ന്നത്.
ചെന്നൈ: മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിങ്സില്‍ ചേര്‍ന്നെന്ന വാര്‍ത്തകളെ കൂടുതല്‍ ശക്തമാക്കുന്നത് ടീം നല്കിയ പിറന്നാള്‍ ആശംസ പോസ്റ്റാണ്. ‘ കൂടുതല്‍ ഊര്‍ജം നിറയട്ടെ.. സൂപ്പര്‍ ബര്‍ത്ത് ഡേ ആശംസകള്‍’ എന്ന സന്ദേശത്തോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നവംബര്‍ 11 ന് 31-ാം പിറന്നാള്‍ ആഘോഷിച്ച സഞ്ജുവിന് ആശംസ നേര്‍ന്നത്. സോഷ്യല്‍ മീഡിയയിലുടനീളം പോസ്റ്റ് വൈറലായതോടെ ആരാധകര്‍ ഇതിനെ ”സഞ്ജുവിന്റെ ഡീല്‍ ഉറപ്പിച്ചു”എന്ന സൂചനയായാണ് കാണുന്നത്.
പത്തുവര്‍ഷത്തിലേറെയായി രാജസ്ഥാന് റോയല്‍സിന്റെ താരമുഖമായ സഞ്ജുവിന്റെ, ഐ.പി.എല്‍ ചരിത്രത്തിലെ വലിയ ട്രേഡ് ഡീലുകളില്‍ ഒന്നായി ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൈമാറ്റ തുകയ്ക്ക് പുറമെ രവീന്ദ്ര ജദേജയും സാം കറനും രാജസ്ഥാനിലേക്ക് മാറും എന്നാണ് ‘ക്രിക്ബസ്’ റിപ്പോര്‍ട്ട്. ടീമുകളുടെയോ താരത്തിന്റെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ചെന്നൈയുടെ ആശംസാ പോസ്റ്റ് അനൗദ്യോഗിക സ്ഥിരീകരണവുമായി ആരാധകര്‍ വിലയിരുത്തുന്നു.
എം.എസ്. ധോണിക്ക് പിന്‍ഗാമിയായുള്ള നായക സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത സീസണോടെ ധോണി വിടവാങ്ങുമെന്നതും, സഞ്ജുവിന്റെ നേതൃത്വശേഷിയേയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് പ്രധാനമായി കാണുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതേ കാര്യം മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും പിന്തുണച്ചു.
main stories
ശൈഖ് ഹസീനക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ട്രൈബ്യൂണല്‍
ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്കിയെന്നുള്ള കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍. ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി. പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടുകയും ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.
2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീന. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിട്ടു, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നേരത്തേ വിധിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400ഓളം പേര് കൊല്ലപ്പെട്ടെന്നാണ് യു.എന്‍ കണക്ക്.
ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി
മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്കി
ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.
-
GULF8 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories20 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

