Connect with us

kerala

ഇന്‍കം ടാക്സ് ഓഫീസറുടെ ഒന്നേമുക്കാല്‍ കോടി തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

ആലപ്പുഴ മണ്ണരി കുന്നപ്പള്ളി സ്വദേശിയായ മുഹമ്മദ് കെയ്ഫ് (23) നെയാണ് കംബോഡിയസ് കര്‍ത്തി ബാബുവിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ പൊലീസ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.

Published

on

കണ്ണൂര്‍: ഓണ്‍ലൈന്‍ നിക്ഷേപം വാഗ്ദാനം ചെയ്ത് ഇന്‍കം ടാക്സ് ഓഫീസറുടെ ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയ കേസില്‍ മറ്റൊരു പ്രധാനപ്രതി കൂടി പൊലീസിന്റെ വലയിലായി. ആലപ്പുഴ മണ്ണരി കുന്നപ്പള്ളി സ്വദേശിയായ മുഹമ്മദ് കെയ്ഫ് (23) നെയാണ് കംബോഡിയസ് കര്‍ത്തി ബാബുവിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ പൊലീസ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.

ഉഡുപ്പിയില്‍ ഇന്‍കം ടാക്സ് ഓഫീസറായി ജോലി ചെയ്യുന്ന പരിയാരം ഏഴിലോട് റോസ് ആല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റിനെയാണ് സംഘം ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം ലഭിക്കുമെന്ന പേരില്‍ വലയിലാക്കിയത്. ഇതുവഴി ഒന്നേമുക്കാല്‍ കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് പരാതി.

അന്വേഷണം ശക്തമായതിനെ തുടര്‍ന്ന് മുഹമ്മദ് കെയ്ഫ് ഗള്‍ഫിലേക്ക് ഒളിച്ചോടിയിരുന്നു. ഇതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച ലൂക്കൗട്ട് നോട്ടീസ് അടിസ്ഥാനപ്പെടുത്തി മടങ്ങിയെത്താന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്തില്‍ തിരിച്ചറിഞ്ഞ് പൊലീസ് തടഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

അന്വേഷണസംഘത്തില്‍ എസ്‌.ഐ. മനോജ്, എ.എസ്‌.ഐമാരായ സതീശന്‍, രാജീവന്‍, അശോകന്‍, സീനിയര്‍ സി.പി.ഒ അനീഷ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending