Connect with us

kerala

വീണ്ടും കുതിച്ച് സ്വര്‍ണവില

നവംബര്‍ 13ന് 94,320 രൂപയാണ് ഈ മാസത്തെ പരമാവധി വില.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (28/08/2025) വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കൂടി, ഒരു ഗ്രാമിന്റെ വില 11,775 രൂപയായി. പവന് 520 രൂപയുടെ വര്‍ധനവോടെ പുതിയ നിരക്ക് 94,200 രൂപയെത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വര്‍ധന പ്രവണത തുടരുന്നു. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഇന്ന് 4,175 രൂപ ഉയര്‍ന്നതും വിപണിയിലെ പുതുക്കിയ നിരക്കിന് പിന്തുണയായി. ഇതിന് മുന്‍ദിവസം സ്‌പോട്ട് ഗോള്‍ഡില്‍ 0.2 ശതമാനം ഇടിവും യു.എസ് ഗോള്‍ഡ് ഫ്യൂച്ചറില്‍ കുറവുമായിരുന്നു രേഖപ്പെട്ടത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തന്നെയാണ് സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുന്നത്. യു.എസ് വളര്‍ച്ചാ നിരക്കില്‍ കുറവ്, ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയാനുള്ള സാധ്യത, ഡോളറിന്റെ ചലനങ്ങള്‍ എന്നിവ ചേര്‍ന്നതാണ് വില ഉയരാന്‍ പ്രധാന ഘടകങ്ങള്‍. സുരക്ഷിത നിക്ഷേപ മാര്‍ഗമായി സ്വര്‍ണത്തോട് ആളുകള്‍ക്കുള്ള വിശ്വാസവും കേന്ദ്രബാങ്കുകളുടെ തുടര്‍ച്ചയായ സ്വര്‍ണവാങ്ങലും അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങള്‍ക്ക് കാരണമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ വിലഇടിവാണ് ഉണ്ടായിരുന്നത്. അന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞ് പവന്‍ വില 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,690 രൂപയായിരുന്നു. കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഒക്ടോബര്‍ 17നാണ് രേഖപ്പെടുത്തിയത്. പവന് 97,360 രൂപ. നവംബര്‍ 13ന് 94,320 രൂപയാണ് ഈ മാസത്തെ പരമാവധി വില.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗുരുവായൂര്‍ ഏകാദശി: ഡിസംബര്‍ ഒന്നിന് താലൂക്കില്‍ പ്രാദേശിക അവധി

ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി

Published

on

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചത്.

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

kerala

ശബരിമല തിരക്ക്; പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി മുന്നറിയിപ്പ്

ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

Published

on

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കുമായി ബന്ധപ്പെട്ട് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വരുന്നതിനാല്‍ സ്ഥലത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അങ്ങനെവന്നാല്‍ തടയാന്‍ ആകണമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ക്ഷമിക്കാന്‍ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് രേഖകള്‍ കൃത്യം അല്ലെങ്കില്‍ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിര്‍ദേശം നല്‍കി.

Continue Reading

kerala

കാല്‍നട യാത്രക്കാര്‍ കടക്കട്ടെ; സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതf

ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം.

Published

on

കാല്‍നട യാത്രക്കാരെ സീബ്രാ ക്രോസിങ്ങുകളില്‍ പരിഗണിക്കാതെ സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടക്കാര്‍ക്ക് പ്രധാന പരിഗണന നല്‍കുന്ന ഡ്രൈവിങ് സംസ്‌കാരം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സീബ്രാ ക്രോസിങ്ങുകളില്‍ പ്രധാന അവകാശം കാല്‍നട യാത്രക്കാരനാണെന്ന ബോധം ഡ്രൈവര്‍മാരില്‍ ഉണ്ടാക്കണമെനനും ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യംകൂടി പരിശോധിക്കണമെനന്ും പറയുന്നു. ഈവര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രം സീബ്രാലൈന്‍ മറികടക്കുന്നതിനിടെ 218 പേര്‍ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending