Connect with us

international

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബസിന്റെയും കാറുകളുടെയും മുകളിലൂടെ പറന്നു; ഒറാഡിയയില്‍ ദുരന്തം ഒഴിവായി

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

Published

on

റുമാനിയയിലെ ഒറാഡിയയില്‍ നിയന്ത്രണം വിട്ട കാര്‍ ബസിന്റെയും കാറിന്റെയും മുകളിലൂടെ പറന്ന് അതിഭീകര ദുരന്തം ഒഴിവായി.ഡിസംബര്‍ 3നുണ്ടായ കാര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടുകയാണ്.

55 വയസ്സുകാരനായ  മെര്‍സിഡസ് ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. റോഡിലെ സിസിടിവി ദൃശ്യങ്ങളില്‍, തെറ്റായ ദിശയില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഒരു റൗണ്ട്എബൗട്ടിലേക്ക് കുതിച്ചുകയറുന്നതും, പിന്നീട് നടപ്പാതയുടെ അരികില്‍ ഇടിച്ച് നിരവധി അടി ഉയരത്തില്‍ വായുവിലേക്ക് ഉയരുന്നതുമാണ് കാണുന്നത്.

കാര്‍ ഒരു ബസിനും രണ്ട് കാറുകള്‍ക്കും മുകളിലൂടെ പറന്നതിന് ശേഷമാണ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ഇരുമ്പ് തൂണില്‍ ഇടിച്ച് നില്‍ക്കുന്നത്. പമ്പില്‍ നേരിട്ട് ഇടിക്കാതിരുന്നതോടെ വലിയ ദുരന്തം ഒഴിവായി. പ്രമേഹരോഗിയായ ഡ്രൈവര്‍ ബോധരഹിതനായതാണെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ എല്ലുകള്‍ ഒടിഞ്ഞുവെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തരസേവന സംഘം സ്ഥലത്തെത്തി ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടാതെ 1,600 റുമാനിയന്‍ ലിയു (ഏകദേശം 27,000) പിഴയും ചുമത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുന്നു.

 

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

international

നിലവിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട 22കാരി; അയല്‍വാസിയെ അറസ്റ്റ് ചെയ്തു

പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ യുവതി…

Published

on

യുഎസിലെ ടെക്സസില്‍ നിന്ന് പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട നിലയില്‍ 22 കാരി. ടെക്സസിലെ അബിലീനില്‍ കഴിഞ്ഞ നവംബര്‍ 22ാം തീയതി വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം.

യുവതിയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ അയല്‍വാസിയായ ജസ്റ്റിന്‍ ആന്‍ഡേഴ്സണ്‍, സമീപവാസിയുടെ വീട്ടിലെ പട്ടിക്കൂട്ടില്‍ നിന്ന് പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്ന 22 വയസുള്ള ഒരു യുവതിയെയാണ് കണ്ടത്. പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ യുവതി നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഉടന്‍ തന്നെ ജസ്റ്റിന്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ജസ്റ്റിന്‍ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. രാത്രി കരച്ചില്‍ കേട്ട് മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്ത് അയല്‍വാസിയുടെ വീട്ടിലെത്തിയ ജസ്റ്റിന്‍, പട്ടിക്കൂട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതിയെയും സമീപത്ത് വീട്ടുടമയായ കാന്‍ഡിസ് ‘കാന്‍ഡി’ തോംസണെയും കണ്ടു.

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ എന്തുകൊണ്ടാണ് പട്ടിക്കൂട്ടില്‍ അടച്ചതെന്ന് ജസ്റ്റിന്‍ ചോദിച്ചപ്പോള്‍, അവള്‍ വീടിനുള്ളില്‍ മൂത്രമൊഴിക്കുന്നുവെന്നാണ് കാന്‍ഡിസ് മറുപടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. യുവതിയോട് കരയേണ്ടതില്ലെന്നും സഹായിക്കാം എന്നും ജസ്റ്റിന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ജസ്റ്റിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി 60കാരിയായ കാന്‍ഡിസിനെ അറസ്റ്റ് ചെയ്തു. ആദ്യം അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും പിറ്റേന്ന് കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

കാന്‍ഡിസ് മുന്‍ ആന്‍സണ്‍ പോലീസ് മേധാവിയായിരുന്ന വ്യക്തിയാണ്. അവരുടെ മരണപ്പെട്ട ഭര്‍ത്താവും 2020ല്‍ മരിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളായി 50ലധികം കുട്ടികളെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. പോലീസ് വീട്ടിലെത്തുമ്പോഴും രണ്ട് മുതിര്‍ന്ന വളര്‍ത്തുമക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Continue Reading

international

‘ഇസ്രഈലിന്റെ വംശഹത്യ, പേടിയും വേദനയും നിറഞ്ഞത്’ ഗാസയെ കുറിച്ച് ജെന്നിഫര്‍ ലോറന്‍സ്

തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Published

on

ഗാസ: ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളെ ‘വംശഹത്യ’യായി വിശേഷിപ്പിച്ച് ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് ശക്തമായ പ്രതികരണം അറിയിച്ചു. തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

‘ഗാസയില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. അതൊരു വേദനാജനകമായ അനുഭവമാണ്. അവിടെ നടക്കുന്നത് വംശഹത്യയാണ്, അത് ഒരിക്കലും അംഗീകരിക്കാനാകില്ല. എന്റെ സ്വന്തം കുട്ടികളെയും, നമ്മുടെ കുട്ടികളെയും ഓര്‍ത്താണ് ഞാന്‍ ഭയപ്പെടുന്നത്,’ എന്നാണ് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞത്. ഇസ്രഈലിനെ അനുകൂലിക്കുന്ന അമേരിക്കന്‍ നിലപാടിനെയും അവര്‍ വിമര്‍ശിച്ചു.

‘രാഷ്ട്രീയത്തില്‍ സത്യസന്ധത ഇല്ലെന്ന് അവര്‍ക്ക് തോന്നാം. പക്ഷേ അമേരിക്കയുടെ നിലപാട് തന്നെ എന്നെ ദുഃഖിപ്പിക്കുന്നു. രാഷ്ട്രീയക്കാരന്‍മാര്‍ കള്ളം പറയുകയാണ്. സഹാനുഭൂതി ഇല്ലാത്ത അവസ്ഥയിലാണ് അവര്‍. ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് അവഗണിക്കുമ്പോള്‍, അതിന്റെ പ്രതിഫലം സ്വന്തം വശത്തേക്കും എത്തുമെന്ന് എല്ലാവരും ഓര്‍ക്കണം,’ എന്നും നടി കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ ജനതയ്‌ക്കെതിരായ വംശഹത്യയ്‌ക്കെതിരെ, ഇസ്രഈലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഹോളിവുഡ് താരങ്ങളുടെ പ്രതിജ്ഞയെയും ലോറന്‍സ് പിന്തുണച്ചു. ‘ആരാണ് ഉത്തരവാദികളെന്ന് തിരിച്ചറിയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ എന്നും അവര്‍ പറഞ്ഞു.

ഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ച താരങ്ങളില്‍ ജാക്വിന്‍ ഫീനിക്‌സ്, പെഡ്രോ പാസ്‌കല്‍, റിസ് അഹമ്മദ്, എമ്മ സ്‌റ്റോണ്‍, ഒലിവിയ കോള്‍മാന്‍, ജാവിയര്‍ ബാര്‍ഡെം, റെബേക്ക ഹാള്‍ എന്നിവരും ഉള്‍പ്പെടുന്നു.

Continue Reading

Trending