News
ഗോവ നിശാക്ലബ് ദുരന്തം; തീപിടിത്തത്തിന് ശേഷം അഞ്ചു മണിക്കൂറിനുള്ളില്‍ രാജ്യം വിട്ട ഉടമകള്‍ തായ്ലന്‍ഡില്‍ പിടിയില്‍
ശനിയാഴ്ച രാത്രിയായിരുന്നു നോര്‍ത്ത് ഗോവയിലെ ഈ ക്ലബ്ബില്‍ വലിയ അഗ്‌നിബാധ ഉണ്ടായത്.
ഫുകേത്: ഗോവയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ നിശാക്ലബ്ബില്‍ ഉണ്ടായ ഭീകര അഗ്‌നിബാധയില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, തായ്ലാന്‍ഡിലേക്ക് രക്ഷപ്പെട്ടിരുന്ന ക്ലബ്ബ് ഉടമകളായ സൗരഭ് ലൂത്രയും സഹോദരന്‍ ഗൗരഭ് ലൂത്രയും ഫുകേതില്‍ അറസ്റ്റിലായി. അഞ്ചുദിവസത്തെ ഒളിവിന് ശേഷം ഇന്റര്‍പോള്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തായ് അധികാരികള്‍ പിടികൂടിയത്.
ശനിയാഴ്ച രാത്രിയായിരുന്നു നോര്‍ത്ത് ഗോവയിലെ ഈ ക്ലബ്ബില്‍ വലിയ അഗ്‌നിബാധ ഉണ്ടായത്. സംഭവം നടന്നതിനു വെറും അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ ഇരു സഹോദരങ്ങളും രാജ്യം വിടാന്‍ സാധിച്ചു. ദില്ലിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്തത്.
രാജ്യവ്യാപകമായി ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ടിക്കറ്റ് ലഭിച്ചതിനെ ചുറ്റിപ്പറ്റി ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് ഗോവ പൊലീസ് ഇന്റര്‍പോള്‍ സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ ഇരുവരെയും തിരികെ ഇന്ത്യയിലെത്തിക്കാന്‍ ഗോവ പൊലീസിന്റെ ഒരു സംഘം തായ്ലാന്‍ഡില്‍ എത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍, ഡിസംബര്‍ 7ന് രാത്രി 1.17ന് ഇവര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായാണ് കണ്ടെത്തിയത്. അതേസമയം, അഗ്‌നിബാധ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേന പണിപ്പെടുമ്പോഴായിരുന്നു ഉടമകളുടെ വിദേശയാത്ര. അറസ്റ്റ് ഭയന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു.
ഇതിനിടെ ദില്ലിയിലെ രോഹിണി കോടതിയില്‍ അവര്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അഗ്‌നിബാധ രൂക്ഷമാകാന്‍ പ്രധാന കാരണം എന്ന് കണ്ടെത്തിയിരുന്നു. എമര്‍ജന്‍സി എക്സിറ്റ്, അഗ്‌നിനിയന്ത്രണ ഉപകരണങ്ങള്‍, വിശാലമായ വാതിലുകള്‍ എന്നിവ ക്ലബ്ബില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു ഭക്ഷണശാലയും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഗോവ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊളിച്ച് നീക്കിയിട്ടുണ്ട്.
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍. കോര്‍പ്പറേഷനില്‍ 38 ശതമാനവുമായി കോഴിക്കോടാണ് മുന്നില്‍. പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിരയാണ്. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണല്‍.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
india
പാര്‍ലമെന്റിലെ ‘തെറി’ പ്രയോഗം: മാപ്പ് പറഞ്ഞ് അമിത് ഷാ
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മാപ്പ് പറയുകയായിരുന്നു.
പാര്‍ലമെന്റില്‍ വാഗ്വാദത്തിനിടെ കോണ്‍ഗ്രസ് എംപിക്കെതിരെ അശ്ലീല പദം പ്രയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മാപ്പ് പറയുകയായിരുന്നു.
ചോദ്യോത്തര വേളയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ കാലതാമസത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അമിത് ഷാ ക്ഷുഭിതനായത്. പിന്നാലെ അമിത് ഷാ ‘സാല’ എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.
അമിത് ഷാ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ‘വികാരത്തിന്റെ പുറത്ത് നാവിന്‍തുമ്പില്‍ നിന്ന് വീണുപോയ വാക്കാണത്. അത് പാര്‍ലമെന്ററി മര്യാദയ്ക്ക് ചേര്‍ന്നതല്ല. ബഹുമാനപ്പെട്ട അംഗത്തോടും സഭയോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,’ അമിത് ഷാ പറഞ്ഞു.അമിത് ഷാ മാപ്പ് പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര മന്ത്രിയില്‍ നിന്നുമുണ്ടായ ലജ്ജാകരമായ നടപടിയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘ജനാധിപത്യത്തെ ഇകഴ്ത്തുന്ന വാക്കുകളാണിത്. ക്ഷമാപണം സ്വീകരിക്കുന്നു, പക്ഷേ ഈ ആക്രമണ ശൈലി അവസാനിപ്പിക്കണം’ – രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇത് ജനാധിപത്യത്തെ അപമാനിക്കുന്നതാണെന്നും വിഷലിപ്തമായ കീഴ്വഴക്കമാണെന്നും ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
-
india3 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india3 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india1 day agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
india2 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
