Connect with us

kerala

സണ്ണി ജോസഫിന്റെ വാര്‍ഡില്‍ യുഡിഎഫിന് ചരിത്ര വിജയം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.

Published

on

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് വിജയം. പായം പഞ്ചായത്തിലെ താന്തോട് വാര്‍ഡിലാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തിലാകെ യുഡിഎഫ് തരംഗമാണ്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. ‘യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. കേരള ജനത എന്നും ഞങ്ങളൊടൊപ്പം എന്നും,തിരുവനന്തപുരം കോര്‍പറേഷന്റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടി.ജനങ്ങള്‍ അത് കണ്ടു’ സണ്ണി ജോസഫ് പറഞ്ഞു.

 

kerala

കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ തോറ്റു

സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയത്.

Published

on

പാലക്കാട്: കോണ്‍ഗ്രസ് വിട്ട എ.വി ഗാപിനാഥിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനത്തിന് കനത്ത തിരിച്ചടി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ഗോപിനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു. സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയത്. എല്‍ ഡി എഫുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയ ഗോപിനാഥ് പഞ്ചായത്ത് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഗോപിനാഥ് 1991 ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലെത്തിയിരുന്നു. 2021 ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി അകന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മന്ത്രിയും സി പി ഐ എം നേതാവുമായി എ കെ ബാലനുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗോപിനാഥ് പിന്നീട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടു.

ഗോപിനാഥിനൊപ്പം മത്സരിച്ച ഏഴ് മുന്‍ കോണ്‍ഗ്രസുകാരും ഗ്രാമപഞ്ചായത്തില്‍ തോറ്റതോടെ ഗോപിനാഥിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് തന്നെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശി എന്നും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്തുമെന്നായിരുന്നു ഗോപിനാഥിന്റെ വെല്ലുവിളി.

 

Continue Reading

kerala

വയനാട്ടില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം; ജില്ലാ പഞ്ചായത്തിലും ബത്തേരി നഗരസഭയിലും അട്ടിമറി വിജയം

14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

Published

on

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎിന് വന്‍ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്.

അതുപോലെ മാനന്തവാടി നഗരസഭയിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫിനെ പിന്നിലാക്കി 20 ഡിവിഷനുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. ബത്തേരി നഗരസഭ ഭരണം എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് യുഡിഎഫ്. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേഷ് ഉള്‍പ്പെടെ തോറ്റു. ബ്രഹ്‌മഗിരി സൊസൈറ്റി ക്രമക്കേട് അടക്കം എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് എട്ടു സീറ്റുകളില്‍ വിജയിച്ചു. അതേസമയം, മാനന്തവാടി നഗരസഭയില്‍ 21 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതും ബത്തേരി നഗരസഭ ഭരണം പിടിച്ചെടുത്തതും കോണ്‍ഗ്രസിന് വയനാട്ടില്‍ നേട്ടമായി. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്തും യു.ഡി.എഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളില്‍ യു.ഡി.എഫ്് മുന്നേറുന്നു.

Continue Reading

kerala

കേരള ജനത ഞങ്ങള്‍ക്കൊപ്പം -സണ്ണി ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്.

Published

on

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റത്തില്‍ കേരള ജനത ഞങ്ങള്‍ക്കൊപ്പമെന്ന് സണ്ണി ജോസഫ്.

എൽഡിഎഫിന്‍റെ കള്ള പ്രചാരണങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷന്‍റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി.ജനങ്ങൾ അത് കണ്ടു” സണ്ണി ജോസഫ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലമടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു എന്നു തന്നെ പറയാം. തൃശ്ശൂര്‍, കോല്ലം, കോഴിക്കോട്, കൊച്ചി കോര്‍പ്പറേഷനുകളാണ് യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. തൃശൂരില്‍ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റമാണുള്ളത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. ഈ മുന്നേറ്റം അന്തിമം അല്ലെങ്കിലും 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.

സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്.

 

Continue Reading

Trending