kerala
വാര്‍ഡ് വിഭജനം സാധൂകരിച്ച ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കും: മുസ്‌ലിം ലീഗ്
വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ്
വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും മുന്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ മുനീര്‍. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ അതേ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് വിഭജനം റദ്ദാക്കിയത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി പ്രതീക്ഷിച്ചതല്ല. വലിയ പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ വാര്‍ഡ് വിഭജനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അധികം വൈകാതെ പുതിയ സെന്‍സസ് നടക്കാനിരിക്കെയാണ് 14 വര്‍ഷം മുമ്പുള്ള സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തുന്നത്.
പുതിയ സെന്‍സസ് വന്നു കഴിഞ്ഞാല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അടുത്ത തവണ വാര്‍ഡ് വിഭജനം നടത്തേണ്ടി വരും. ഇത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതോടൊപ്പം വലിയ ബാധ്യത വരുത്തിവെക്കുന്നതുമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ കൃത്രിമ വഴി തേടുകയാണ്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം മാത്രമാണ്. ഇതിനെതിരെ വേറെയും കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കരട് വിജ്ഞാപനം പുറത്തുവന്നപ്പോള്‍ തന്നെ സര്‍ക്കാറിന്റെ ഗൂഢനീക്കം വ്യക്തമായിട്ടുള്ളതാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള വിഭജനമാണ് നടക്കുന്നത്. ഇതിനെതിരായ പരാതികളില്‍ മേലുള്ള അന്വേഷണവും ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ഹിയറിങ്ങും പ്രഹസനമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തിലും നിയമ പോരാട്ടത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
