kerala
വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്, തെരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളും ഒറ്റകക്ഷികളായി പ്രവര്‍ത്തിച്ചു -വി ഡി സതീശന്
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ‘യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നണിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം.’യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. അവര്‍ കാണിച്ച വര്‍ഗീയത തോല്‍വിക്ക് കാരണമായി.’ സതീശന് പറഞ്ഞു.
‘പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വര്‍ഗീയതയും ശേഷം ഭൂരിപക്ഷ വര്‍ഗീയതയുമാണ് അവര്‍ സ്വീകരിച്ചത്. ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി പെരുമാറുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
kerala
30 വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ചു; പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചടക്കി യുഡിഎഫ്
37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു.
പെരിന്തല്‍മണ്ണ: മുപ്പത് വര്‍ഷത്തിനു ശേഷം പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 1995ല്‍ നഗരസഭ പിറവിയെടുത്ത ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തല്‍മണ്ണ ഭരിച്ചത്. ഇത് തിരുത്തിയാണ് ഇത്തവണ ഭരണം യുഡിഎഫ് പിടിച്ചത്.
10 സീറ്റുകളില്‍ ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചവരും അഞ്ച് ലീഗ് സ്വതന്ത്രരും വിജയിച്ചു. അഞ്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു കോണ്‍ഗ്രസ് വിമതനും വിജയം നേടി. എല്‍ഡിഎഫില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 2020ല്‍ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു.
kerala
പ്രതിഫലിച്ചത് ജനവികാരം: പി.വി അബ്ദുല്‍ വഹാബ്
തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രകടമാകുന്നത് ജനവികാരം തന്നെയാണ്. നഗര-ഗ്രാമവ്യത്യാസമില്ലാതെ ജനങ്ങള്‍ യു.ഡി.എഫിന് നല്കിയ പരിപൂര്‍ണ പിന്തുണ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് യു.ഡി.എഫിന് വര്‍ധിത വീര്യം പകരുമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കുള്ള തിരിച്ചടിയായണ് ജനങ്ങള്‍ നല്‍കിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പരാജയമാണ് എല്‍.ഡി.എഫ് നേരിടേണ്ടി വന്നത്. താഴേത്തട്ടിലിറങ്ങിയുള്ള യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായമയുടെ വിജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
kerala
എല്‍ഡിഎഫിന്റെ കോട്ട തകര്‍ത്തു; 45 വര്‍ഷത്തിന് ശേഷം കൊല്ലം കോര്പ്പറേഷന് പിടിച്ചെടുത്ത് യുഡിഎഫ്
സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കൊല്ലം: 45 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫിന്റെ കുത്തക അവസാനിപ്പിച്ച് കൊല്ലം കോര്പ്പറേഷന് പിടിച്ചെടുത്ത് യുഡിഎഫ്. കൊല്ലം കോര്പ്പറേഷന് ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്.
സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍ മേയര്‍മാരായ ഹണി ബെഞ്ചമിന്‍ വടക്കുംഭാഗത്തുനിന്നും രാജേന്ദ്രബാബു ഉളിയക്കോവിലിലും പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതിന് ശേഷം ഇന്നേവരെ വിജയിക്കാത്ത ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമാണ്.
ഒരിക്കലും തകരാത്ത കോട്ടയായി കണക്കാക്കിയിരുന്ന ഇടതുകോട്ടയായിരുന്ന കൊല്ലത്തെ പരാജയം സിപിഐഎമ്മിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കയാണ്. കൊട്ടാരക്കരയിലുണ്ടായ വിജയം മാത്രമാണ് സിപിഐഎമ്മിന് ആശ്വസിക്കാനുള്ളത്. 16 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. എന്നാല്‍ എല്‍ഡിഎഫ് ഏഴിടങ്ങളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള എന്‍ഡിഎ ഒമ്പത് ഇടങ്ങളില്‍ വിജയം സ്വന്തമാക്കി.
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
news22 hours agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala18 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala20 hours agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
