Sports
വാംഖഡെയിൽ ഇതിഹാസങ്ങളുടെ അപൂർവ സംഗമം; മെസ്സിയെ ആദരിച്ച് സചിൻ
ലോക ക്രിക്കറ്റിലെ അനശ്വര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ഇതിഹാസങ്ങൾ ഒരുമിച്ച അപൂർവ സംഗമം.
‘ഗോഡ് ടൂർ’ രണ്ടാം ദിനത്തിൽ മുംബൈയിലെത്തിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറിന്റെ ആദരം. ലോക ക്രിക്കറ്റിലെ അനശ്വര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ഇതിഹാസങ്ങൾ ഒരുമിച്ച അപൂർവ സംഗമം.
കൊൽക്കത്ത, ഹൈദരാബാദ് സന്ദർശനങ്ങൾക്ക് പിന്നാലെ ഞായറാഴ്ച വൈകുന്നേരമാണ് മെസ്സിയും സഹതാരങ്ങളായ ലൂയി സുവാരസും റോഡ്രിഗോ ഡി പോളും മുംബൈയിലെത്തിയത്. മെസ്സിയുടെ വരവ് ആഘോഷമാക്കി വാംഖഡെ സ്റ്റേഡിയം ആരാധകരാൽ നിറഞ്ഞുകവിഞ്ഞു. ഗ്രൗണ്ട് വലംവെച്ച് കൈവീശി ആരാധകരെ അഭിവാദ്യം ചെയ്തായിരുന്നു മെസ്സിയുടെ വാംഖഡെ പ്രവേശനം. നിറഞ്ഞ കൈയടികളും ആരവങ്ങളുമാണ് കാൽപന്തിന്റെ മിശിഹയെ വരവേറ്റത്.
ഇതിഹാസ താരത്തിന്റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ മൈതാനത്ത് സചിൻ ടെണ്ടുൽക്കറുടെ സാന്നിധ്യവും പ്രത്യേകമായി ശ്രദ്ധേയമായി. തന്റെ പേരിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയിൽ ഒപ്പിട്ട് മെസ്സിക്ക് സമ്മാനിച്ചായിരുന്നു സചിൻ ആദരം അറിയിച്ചത്. ജഴ്‌സിയെ കുറിച്ച് ചോദിച്ചറിഞ്ഞ മെസ്സി ഹസ്തദാനം ചെയ്ത് സചിനെ ചേർത്തണച്ചുകൊണ്ട് സമ്മാനം ഏറ്റുവാങ്ങി.
തുടർന്ന് മെസ്സി ഒപ്പിട്ട 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സചിനും സമ്മാനിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇതിഹാസ സംഗമത്തിന് സാക്ഷിയായി വാംഖഡെയിലുണ്ടായിരുന്നു.
ഗാലറിയോട് സംസാരിച്ച സചിൻ, “സ്വപ്നങ്ങളുടെ നഗരമായ മുംബൈയിൽ ഒരുപാട് സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ട ദിനമാണ് ഇത്. ഇന്ത്യക്കും മുംബൈക്കും ഏറ്റവും സുവർണ നിമിഷമാണിത്. ഫുട്ബോളിൽ എല്ലാം സ്വന്തമാക്കിയ ലയണൽ മെസ്സി കളിക്കാരനായും വ്യക്തിയായും ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ താരമാണ്” എന്ന് പറഞ്ഞു. ഒരുനാൾ ഇന്ത്യൻ ഫുട്ബാൾ ലോക നിലവാരത്തിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചായിരുന്നു സചിന്റെ വാക്കുകൾ.
മെസ്സിയെയും സചിനെയും സാക്ഷിയാക്കി ‘സചിൻ… സചിൻ…’, ‘മെസ്സി… മെസ്സി…’ എന്ന വിളികളാൽ വാംഖഡെ ഗാലറി മുഴങ്ങി. മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛെത്രിയും മെസ്സിക്കൊപ്പം മൈതാനം ചുറ്റി. ഛെത്രിക്ക് അർജന്റീന ദേശീയ ടീമിന്റെ ജഴ്‌സിയും മെസ്സി സമ്മാനിച്ചു.
Sports
അണ്ടർ-19 ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ; 90 റൺസ് ജയം
ബാറ്റിങ്ങിൽ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ 41.2 ഓവറിൽ 150 റൺസിന് പുറത്താക്കി.
അണ്ടർ-19 ഏഷ്യ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 90 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.1 ഓവറിൽ 240 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താനെ ഇന്ത്യൻ ബൗളർമാർ 41.2 ഓവറിൽ 150 റൺസിന് പുറത്താക്കി.
മലയാളി ബാറ്റർ ആരോൺ ജോർജിന്റെ അർധസെഞ്ചുറിയും ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ആരോൺ ജോർജ് 88 പന്തിൽ 85 റൺസെടുത്ത് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. കനിഷ്ക് ചൗഹാൻ 46 പന്തിൽ 46 റൺസും ക്യാപ്റ്റൻ ആയുഷ് മാത്രെ 25 പന്തിൽ 38 റൺസും നേടി.
പാകിസ്താനുവേണ്ടി 83 പന്തിൽ 70 റൺസെടുത്ത ഹുസൈഫ അഹ്സനാണ് ടോപ് സ്കോറർ. ഓപ്പണർ ഇസ്മാൻ ഖാൻ (42 പന്തിൽ 16), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (34 പന്തിൽ 23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ഏഴ് ഓവറിൽ 16 റൺസ് വഴങ്ങി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, 10 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് കനിഷ്ക് ചൗഹാനും മൂന്ന് വിക്കറ്റ് നേടി. പാകിസ്താനുവേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൽ സുബാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
യു.എ.ഇക്കെതിരായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി ആറു പന്തിൽ അഞ്ച് റൺസുമായി പുറത്തായി. നാലാം ഓവറിൽ പേസർ മുഹമ്മദ് സയ്യാം റിട്ടേൺ ക്യാച്ചെടുത്താണ് വൈഭവിനെ പുറത്താക്കിയത്.
മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 13.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിലായിരുന്നു. ടോസ് നേടിയ പാക് ക്യാപ്റ്റൻ ഫർഹാൻ യൂസഫ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. മഴയെ തുടർന്ന് മത്സരം 49 ഓവറായി ചുരുക്കിയിരുന്നു.
ഇതിനിടെ ടോസിനുശേഷം പാക് ക്യാപ്റ്റനുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ തയാറായില്ല. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻപ് സീനിയർ ഏഷ്യ കപ്പിലും മറ്റ് ടൂർണമെന്റുകളിലും ഇന്ത്യ പാക് ടീമിനോട് ഹസ്തദാനം ഒഴിവാക്കിയിരുന്നു. അണ്ടർ-19 ടൂർണമെന്റിൽ രാഷ്ട്രീയം മാറ്റിനിർത്തണമെന്ന് ഐ.സി.സി ബി.സി.സി.ഐയോട് അഭ്യർത്ഥിച്ചതായും, ഹസ്തദാനം നൽകാനില്ലെങ്കിൽ മാച്ച് റഫറിയെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്
Sports
എക്കിറ്റിക്കെയുടെ ഇരട്ട ഗോളിൽ ലിവർപൂളിന് തകർപ്പൻ ജയം; ആശ്വാസം
യുവ താരം ഹ്യൂഗോ എക്കിറ്റിക്കെ നേടിയ തകർപ്പൻ ഇരട്ട ഗോളുകളാണ് കോച്ച് ആർനെ സ്ലോട്ടിന്റെ സംഘത്തിന് സുപ്രധാന ജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു.
Sports
നോണ്‍ സ്‌റ്റോപ്പ് ബാഴ്‌സ; റഫിഞ്ഞക്ക് ഇരട്ട ഗോള്‍, തുടര്‍ച്ചയായ ഏഴാം ജയം
രണ്ടാം പകുതിയിൽ, 70-ാം മിനിറ്റിലും 86-ാം മിനിറ്റിലും ബ്രസീലിയൻ താരം വല കുലുക്കിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയിന്റ് വ്യത്യാസത്തിൽ ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala24 hours agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
