News
ബജ്റങ്ദള്‍ നാടിന് നാണക്കേട്; അതിക്രമങ്ങള്‍ക്കെതിരെ തുറന്നടിച്ച് രാജ്ദീപ് സര്‍ദേശായി
കഴിഞ്ഞ ദിവസം യു.പിയിലെ ബറേലിയില്‍ നടത്തിയ മറ്റൊരു അതിക്രമത്തിന്റെ വിഡിയോ പങ്കുവെച്ചാണ് രാജ്ദീപ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം അക്രമ പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിട്ട ബജ്റങ്ദളിനെ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി. ബഹുസ്വര ഇന്ത്യയെന്ന, രാജ്യത്തിന്റെ മഹത്തായ മൂല്യത്തിന് നിരന്തരം നാണക്കേട് വരുത്തിവെക്കുകയാണ് ഈ ഗുണ്ടകളെന്നും ‘എക്സി’ല്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം യു.പിയിലെ ബറേലിയില്‍ നടത്തിയ മറ്റൊരു അതിക്രമത്തിന്റെ വിഡിയോ പങ്കുവെച്ചാണ് രാജ്ദീപ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ബറേലിയില്‍ ഒരു റെസ്റ്ററന്റില്‍ ഹിന്ദു മതസ്ഥയായ കൂട്ടുകാരിയുടെ ബര്‍ത്ത് ഡേ വിരുന്നില്‍ പങ്കെടുക്കാനെത്തിയ രണ്ട് മുസ്ലിം സഹപാഠികളെ ഒരു കൂട്ടം ബജ്റങ്ദളുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. അക്രമത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കുറ്റക്കാരായ ചിലര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഈ ഗുരുതര കുറ്റങ്ങള്‍ക്ക് അക്രമികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുകയും ഇവരെ നിരോധിക്കുകയും വേണം’ -തന്റെ എക്സ് പോസ്റ്റില്‍ രാജ്ദീപ് തുറന്നടിച്ചു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala13 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
