News
ഇന്ത്യ 176 റൺസ് ലക്ഷ്യം വെച്ചു; ഹർമൻപ്രീതിന്റെ അർധസെഞ്ച്വറിയിൽ കരുത്തോടെ വനിതകൾ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
തിരുവനന്തപുരം: വനിത ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 176 റൺസ് വിജയലക്ഷ്യം നിശ്ചയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്സും ഒമ്പത് ഫോറും ഉൾപ്പെടെ 68 റൺസെടുത്താണ് അവർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും നിർണായകമായി; 11 പന്തിൽ 27 റൺസെടുത്ത് താരം പുറത്താകാതെ നിന്നു.
ട്വന്റി20 അരങ്ങേറ്റം കുറിച്ച 17കാരി കമലിനി 12 പന്തിൽ 12 റൺസെടുത്തു. ഷെഫാലി വർമ്മ (6 പന്തിൽ 5), ഹർലീൻ ഡിയോൾ (11 പന്തിൽ 13), റിച്ച ഘോഷ് (6 പന്തിൽ 5), ദീപ്തി ശർമ (8 പന്തിൽ 7), അമൻജോത് കൗർ (18 പന്തിൽ 21) എന്നിവർ പുറത്തായി. സ്നേഹ് റാണ 6 പന്തിൽ 8 റൺസുമായി നോട്ടൗട്ടായി.
ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി, രഷ്മിക സെവ്വന്ദി, ചമരി അത്തപത്തു എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനക്കും രേണുക സിംഗ് ഠാക്കൂറിനും ഇന്ത്യ വിശ്രമം നൽകി.
നാലു മത്സരങ്ങളും ജയിച്ച് 4–0ന് പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യ ക്ലീൻസ്വീപ്പ് ലക്ഷ്യത്തോടെയാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. തുടർച്ചയായ തോൽവികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് മത്സരം അഭിമാന പോരാട്ടമായി.
Education
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികളില്‍ മാറ്റം
സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) 2026 മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷാതീയതികളില്‍ മാറ്റം. പുതുക്കിയ പരീക്ഷ തീയതികള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
12ംാ ക്ലാസ് നിയമ പഠന പരീക്ഷ മാര്‍ച്ച് മൂന്നിനാണ് തീരുമാനിച്ചിരുന്നത്. അത് ഏപ്രില്‍ 10ലേക്ക് മാറ്റി. 10ാം ക്ലാസിലെ ടിബറ്റന്‍, ജര്‍മന്‍, നാഷനല്‍ കേഡറ്റ് കോര്‍പ്സ്, ഭോട്ടി, ബോഡോ, തങ്ഖുല്‍, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൗണ്ടന്‍സ് എന്നീ വിഷയങ്ങള്‍ ഇനി മാര്‍ച്ച് 11നാണ് നടക്കുക.
ഇതൊഴികെ മറ്റ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. സ്കൂളുകള്‍ അവരുടെ ഇന്റേണല്‍ തീയതി ഷീറ്റുകള്‍ ഇതനുസരിച്ച് അപ്ഡേറ്റ് ചെയ്യണം. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആദ്യ ദിവസം മാത്തമാറ്റിക്സ് (സ്റ്റാന്‍ഡേര്‍ഡ്, ബേസിക്) പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന് ബയോടെക്നോളജി, എന്റര്‍പ്രണര്‍ഷിപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), ഷോര്‍ട്ട്ഹാന്‍ഡ് (ഹിന്ദി) പരീക്ഷകളും നടക്കും.
kerala
വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി.
കോഴിക്കോട് വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി. വടകരയിലെ തിരുവള്ളൂരില്‍ ആണ് സംഭവം. വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ യുവാവിന് തലക്കും കൈക്കും പരിക്കേറ്റു.
നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു എന്നാണ് പരാതി. അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
kerala
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് പഞ്ചായത്ത് മെമ്പറെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം
സംഭവത്തില്‍ ആലത്തിയൂര്‍ സ്വദേശി സുല്‍ഫിക്കറിനെ കസ്റ്റഡിയിലെടുത്തു,
മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം നടന്നതായി പരാതി. നാളിശ്ശേരി വാര്‍ഡ് അംഗം ഷൗക്കത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആലത്തിയൂര്‍ സ്വദേശി സുല്‍ഫിക്കറിനെ കസ്റ്റഡിയിലെടുത്തു,
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india3 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala22 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala1 day agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
News2 days agoപാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
