Connect with us

News

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍; പുതുവത്സരത്തിന് മുന്നോടിയായി സേവനങ്ങളില്‍ തടസ്സം

പുതുവത്സരാഘോഷത്തിന്റെ തലേദിവസം നടക്കുന്ന പണിമുടക്ക് ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇകൊമേഴ്‌സ് മേഖലകളില്‍ ഗണ്യമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Published

on

ദില്ലി: വേതനവര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തിലേക്ക്. സൊമാറ്റോ, സ്വിഗി, സെപ്‌റ്റോ, ആമസോണ്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സും ചേര്‍ന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി, പശ്ചിമ ബംഗാള്‍, തമിഴ്‌നാടിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂണിയനുകളും പ്രാദേശിക കൂട്ടായ്മകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന്റെ തലേദിവസം നടക്കുന്ന പണിമുടക്ക് ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇകൊമേഴ്‌സ് മേഖലകളില്‍ ഗണ്യമായ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ ജോലി കാര്യമായി കുറയ്ക്കുകയോ ചെയ്യുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

തൊഴിലാളികളുടെ സുരക്ഷ, സ്ഥിരമായ വരുമാനം, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ ആവശ്യങ്ങളില്‍ ഉടന്‍ ഇടപെടണമെന്ന് പ്ലാറ്റ്‌ഫോം കമ്പനികളോടും സര്‍ക്കാരിനോടും യൂണിയനുകള്‍ ആവശ്യപ്പെട്ടു

kerala

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞതിന് സംഘര്‍ഷം; കേസെടുത്ത് പൊലീസ്

കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലായിരുന്നു സംഘര്‍ഷം.

Published

on

കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെ സംഘര്‍ഷം. കൊച്ചി ചിക്കിങ്ങിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലായിരുന്നു സംഘര്‍ഷം.  വാക്കുതര്‍ക്കത്തിനൊടുവില്‍ മാനേജര്‍ കത്തിയുമായി കയ്യേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടേയും സഹോദരങ്ങളുടേയും പരാതി. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

 

Continue Reading

kerala

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ; റിപ്പോര്‍ട്ട് പുറത്ത്

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

Published

on

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ. സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത്. ഭരണവിരുദ്ധവികാരത്തിനൊപ്പം ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും വിനയായെന്നും ശബരിമല വിവാദവും പരാജയത്തിന് കാരണമെന്നും സിപിഐ കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സര്‍ക്കാരിലും മുന്നണിയിലും സിപിഎമ്മിനു ഏകാധിപത്യമാണെന്നും സര്‍ക്കാര്‍ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്ക് എടുക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ജില്ല മുതലുള്ള മുന്നണിയോഗങ്ങളില്‍ ചര്‍ച്ചയില്ല. ഇടത് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രശ്‌നമാകുന്നു. മുഖ്യമന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയിലും മുന്നണിയിലും ആരുമില്ല. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നെന്നും സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിമാര്‍ വിമര്‍ശിച്ചു.

 

Continue Reading

Film

സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും ജയസൂര്യക്ക് നോട്ടീസ്

ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കി.

Published

on

കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യക്ക് ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കി. സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സാദിഖ് റഹീമുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വീണ്ടും പരിശോധന നടത്തും.

കേസില്‍ കഴിഞ്ഞ ദിവസം നടനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യം ചെയ്തത്. രണ്ടുവര്‍ഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്സ് ആപ്പ് തട്ടിപ്പ്. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. കേസില്‍ സ്ഥാപന ഉടമയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചെറിയ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂര്‍ സ്വദേശി സാദിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്റ് അംബാസിഡര്‍.

ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്‌സി’ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. രണ്ടുവര്‍ഷം മുന്‍പ് ഏറെവിവാദമായ കേസായിരുന്നു ഇത്. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശ്ശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഇഡിയും അന്വേഷണം നടത്തുന്നത്.

ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.

ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്‌സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്‌സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനംചെയ്താണ് സ്വാതിഖ് റഹീം പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്. പഴയ ഐഫോണുകള്‍ പുതിയ കവറിലിട്ടുനല്‍കി ഇയാള്‍ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.

Continue Reading

Trending