Connect with us

kerala

‘ എനിക്ക് ഒന്നും മറച്ചുവെക്കാനില്ല; ഇതെല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണി’ -അടൂര്‍ പ്രകാശ്

ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമെന്നും തനിക്ക് യാതൊരു അറിവുമില്ല., തന്നെ വിളിപ്പിച്ചിട്ടുമില്ല എന്നദ്ദേഹം പറഞ്ഞു. എസ്ഐടിയുടെ മുന്നില്‍ പോകുന്നതിന് മുന്‍പ് മാധ്യമങ്ങളെ വിവരമറിയിക്കും. അവര്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല എങ്കില്‍ ഞാന്‍ പോകുന്ന അവസരത്തില്‍ എന്താണ് അവിടെ പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് കാലേക്കൂട്ടി അറിയിക്കുന്നതാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ കൂടി അറിയിക്കും – യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

തൃശൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്.

Published

on

തൊടുപുഴ: ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. തൃശൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊടുപുഴയില്‍നിന്ന് അഗ്‌നിശമനസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

Continue Reading

kerala

ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്.

Published

on

കോഴിക്കോട്: വടകര കീഴലില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ഷൈജു, അശ്വന്ത് എന്നീ രണ്ട പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അശ്വന്തിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും അടിയന്തിരമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പൊട്ടിത്തെറിച്ചതിന്റെ ശക്തിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.

 

Continue Reading

kerala

ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അതിക്രമിച്ചുകയറി; ആര്‍.ശ്രീലേഖക്കെതിരെ പരാതി

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്‍.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി.

Published

on

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്കു കൈമാറി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്‍.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി.

കോര്‍പ്പറേഷന് അപേക്ഷ നല്‍കി കൗണ്‍സില്‍ അംഗീകരിച്ച് രേഖാപരമായി അനുവാദം നല്‍കിയാല്‍ മാത്രമേ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിലെ കെട്ടിടത്തില്‍ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കാന്‍ നിയമപരമായി കഴിയുകയുള്ളൂവെന്ന് പരാതിയില്‍ പറയുന്നു.
തനിക്ക് ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അവിടെയെത്തിയത് ചട്ടലംഘനമാണെന്നാണു പരാതി.

Continue Reading

Trending