Connect with us

kerala

ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അതിക്രമിച്ചുകയറി; ആര്‍.ശ്രീലേഖക്കെതിരെ പരാതി

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്‍.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി.

Published

on

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്കു കൈമാറി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്‍.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി.

കോര്‍പ്പറേഷന് അപേക്ഷ നല്‍കി കൗണ്‍സില്‍ അംഗീകരിച്ച് രേഖാപരമായി അനുവാദം നല്‍കിയാല്‍ മാത്രമേ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിലെ കെട്ടിടത്തില്‍ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കാന്‍ നിയമപരമായി കഴിയുകയുള്ളൂവെന്ന് പരാതിയില്‍ പറയുന്നു.
തനിക്ക് ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അവിടെയെത്തിയത് ചട്ടലംഘനമാണെന്നാണു പരാതി.

kerala

താമരശ്ശേരിയിലെ തീപിടുത്തം; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.

Published

on

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിയിലെ തീ നിയന്ത്രണവിധേയമാക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. എം ആര്‍ എം എക്കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.ദേശീയപാതയ്ക്ക് അരികിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

Continue Reading

kerala

തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്

വടകര പൊലീസാണ് കേസെടുത്തത്.

Published

on

കോഴിക്കോട് വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്. വടകര പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് 39കാരനെ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

 

 

Continue Reading

kerala

ഹരിപ്പാട് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ മരിച്ച സംഭവം; മന്ത്രി റിപ്പോര്‍ട്ട് തേടി

രമേശ് ചെന്നിത്തല എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

Published

on

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രമേശ് ചെന്നിത്തല എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), പച്ചക്കറി വ്യാപാരിയായ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണ് ഡയാലിസിസിനെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ മാസം 29 നാണ് സംഭവം. അന്ന് ഡയാലിസിസിന് വിധേയരായ ആറുപേര്‍ക്കാണ്, ഡയാലിസിസിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ക്ക് വിറയലും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് മജീദിനെയും മറ്റൊരാളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും, രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മജീദ് 30 ന് രാത്രിയും, രാമചന്ദ്രന്‍ ഇന്നലെ രാവിലെയുമാണ് മരിച്ചത്.

ഡയാലിസിസിനിടെ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നെന്ന് തട്ടാരമ്പലത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.ഡയാലിസിസ് യൂണിറ്റ് അണുവിമുക്തമാണെന്നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്.

 

 

Continue Reading

Trending