Connect with us

News

പുതുവര്‍ഷത്തില്‍ തിരിച്ചടി; എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വന്നു.

Published

on

ദില്ലി: പുതുവര്‍ഷത്തില്‍ രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെന്നൈയിലാണ്. സിലിണ്ടറിന്റെ വില 1739.5 രൂപയില്‍ നിന്ന് 1849.50 രൂപയായിയിട്ടാണ് ഉയര്‍ന്നത്‌. ദില്ലിയില്‍ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം.

തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊല്‍ക്കത്തയില്‍ വില 1684 രൂപയില്‍ നിന്ന് 1795 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറിന് 1642.50 രൂപയായി.

ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില നേരിയ തോതില്‍ കുറച്ചിരുന്നു. ദില്ലിയിലും കൊല്‍ക്കത്തയിലും 10 രൂപ കുറച്ചപ്പോള്‍, മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്

വടകര പൊലീസാണ് കേസെടുത്തത്.

Published

on

കോഴിക്കോട് വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്. വടകര പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് 39കാരനെ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

 

 

Continue Reading

News

സൊഹ്‌റാന്‍ മംദാനി ഇന്ന് മേയറായി അധികാരമേല്‍ക്കും; ഖുര്‍ആന്‍ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ

സിറ്റി ഹാള്‍ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞ.

Published

on

പുതുവര്‍ഷത്തിന്റെ ആദ്യ ദിനമായ ഇന്ന് ന്യൂയോര്‍ക്കിന്റെ പ്രായം കുറഞ്ഞ മേയറായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി സൊഹ്‌റാന്‍ മംദാനി. ഖുര്‍ആന്‍ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ. സിറ്റി ഹാള്‍ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞ. 1945ല്‍ ഉപേക്ഷിക്കപ്പെട്ട ഈ വേദി നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും അധ്വാനവര്‍ഗ പോരാട്ടത്തേയും കുറിക്കുന്നതാണെ് മംദാനി പറഞ്ഞു.

ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് ന്യൂയോര്‍ക്കില്‍ പുതുവര്‍ഷം പിറക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഖുര്‍ആന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളെങ്കിലും ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഉപദേഷ്ടാവായ സാറ റഹിം പറഞ്ഞു. ന്യൂയോര്‍ക് അറ്റോണി ജനറലായിരിക്കും മംദാനിക്ക് സത്യപ്രതിജഞ ചൊല്ലിക്കൊടുക്കുക.

ന്യൂയോര്‍ക്ക് മേയര്‍മാര്‍ പതിവായി ചെയ്യുന്നതുപോലെ മംദാനിയും രണ്ടു സത്യപ്രതിജ്ഞകള്‍ നടത്തും. പുതുവത്സരത്തില്‍ പഴയ സബ്വേ സ്റ്റേഷനിലാകും ആദ്യ സത്യപ്രതിജ്ഞ. കുടുംബാംഗങ്ങളും ഉറ്റവരും മാത്രം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിനു പുറത്ത് പൊതുജനങ്ങളെ സാക്ഷിയാക്കിയാകും രണ്ടാമത്തെ സത്യപ്രതിജ്ഞ. ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറും ഏഷ്യന്‍വംശജനായ ആദ്യ മേയറുമാണ് മംദാനി.

 

Continue Reading

kerala

ഹരിപ്പാട് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ മരിച്ച സംഭവം; മന്ത്രി റിപ്പോര്‍ട്ട് തേടി

രമേശ് ചെന്നിത്തല എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

Published

on

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്ത രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രമേശ് ചെന്നിത്തല എംഎല്‍എ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ കായംകുളം പുതുക്കാട് വടക്കതില്‍ മജീദ് (53), പച്ചക്കറി വ്യാപാരിയായ വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍ (60) എന്നിവരാണ് ഡയാലിസിസിനെ തുടര്‍ന്ന് മരിച്ചത്.

കഴിഞ്ഞ മാസം 29 നാണ് സംഭവം. അന്ന് ഡയാലിസിസിന് വിധേയരായ ആറുപേര്‍ക്കാണ്, ഡയാലിസിസിനിടെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ക്ക് വിറയലും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് മജീദിനെയും മറ്റൊരാളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും, രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മജീദ് 30 ന് രാത്രിയും, രാമചന്ദ്രന്‍ ഇന്നലെ രാവിലെയുമാണ് മരിച്ചത്.

ഡയാലിസിസിനിടെ അണുബാധയുണ്ടായതാണ് മരണകാരണമെന്ന് രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തില്‍ അണുബാധ ഉണ്ടായിരുന്നെന്ന് തട്ടാരമ്പലത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.ഡയാലിസിസ് യൂണിറ്റ് അണുവിമുക്തമാണെന്നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡയാലിസിസ് ഉപകരണങ്ങളും വെള്ളവും ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ട്.

 

 

Continue Reading

Trending