Connect with us

kerala

സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നു, ദ്രവിച്ച ആശയം മാറണം -റെജി ലൂക്കോസ്

Published

on

സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റെജി ലൂക്കോസ് ഇനി ബിജെപിയില്‍. ഇടതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ഇടതുപക്ഷ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്ത ഇടത് സഹയാത്രികന്‍ എന്നുള്ള മേല്‍വിലാസമാണ് റെജി ലൂക്കോസിന് ഇതുവരെയും ഉണ്ടായിരുന്നത്.

കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.

35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴോട്ട്; 200 രൂപയുടെ ഇടിഞ്ഞു

ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് വില. 1,01,400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയില്‍ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.

തുടര്‍ച്ചയായ മൂന്നാംദിവസും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വര്‍ണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.

ഒരു പവന്‍ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനകാരണം.
ന്നത്.

 

Continue Reading

kerala

‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍

35 വര്‍ഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു.

Published

on

തിരുവനന്തപുരം: സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. 35 വര്‍ഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു.

അധ:പതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കും. ബിജെപി നടത്തുന്ന വികസനം താന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയില്‍ നടത്തിയ വികസന പ്രവര്‍ത്തനം യാത്രയ്ക്കിടെ താന്‍ കണ്ടു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വര്‍ഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നല്‍കിയതെന്നും സിപിഎം.

 

 

Continue Reading

kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി; തടവുകാരനെതിരെ കേസ്

ഒന്നാം ബ്ലോക്കിലെ തടവുകാരനായ മനോജിന്റെ കൈവശത്തില്‍ നിന്നാണ് രണ്ട് കുപ്പി ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനായ മനോജിന്റെ കൈവശത്തില്‍ നിന്നാണ് രണ്ട് കുപ്പി ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് വസ്തുക്കള്‍ കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട്, കേരള ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ആക്ട് എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.

ജയില്‍ പരിസരത്തിനുള്ളില്‍ മയക്കുമരുന്ന് എങ്ങനെ എത്തിച്ചുവെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിലെ സുരക്ഷാ വീഴ്ചകളടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Continue Reading

Trending