Connect with us

More

എല്‍ ക്ലാസിക്കോ; ഞായറാഴ്ചയാണ് ആ കളി

Published

on

മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ ലീഗ സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തിനാണ് മിയാമിയിലെ ഹാര്‍ഡ് റോക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
അമേരിക്കയില്‍ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 1982ലാണ് ഇതിനു മുമ്പ് അവസാനമായി ഇരു ടീമുകളും വിദേശ മണ്ണില്‍ ഏറ്റുമുട്ടിയത്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന മത്സരം യൂറോപില്‍ ടെലിവിഷനില്‍ പോലും പ്രദര്‍ശിപ്പിച്ചതുമില്ല. സന്നാഹ മത്സരമാണെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് വരും വര്‍ഷങ്ങളില്‍ പോലും കായിക കലണ്ടറില്‍ സ്ഥിരമായി രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. മത്സരത്തിന്റെ നിമിഷങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ടിവി ചാനലായ ഇ.എസ്.പി.എന്‍ 25 റിപ്പോര്‍ട്ടര്‍മാരെയാണ് മിയാമിയിലെത്തിച്ചിരിക്കുന്നത്.
ഇത് തന്നെ മത്സരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. 65,326 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞതാണ്. കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത് 900 ഡോളറിനാണ് (57,000ല്‍ അധികം ഇന്ത്യന്‍ രൂപ). ട്രാവല്‍ കമ്പനികള്‍ ടിക്കറ്റ്, താമസം എന്നിവ അടങ്ങിയ എല്‍ ക്ലാസിക്കോ പാക്കേജുകള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആരംഭിക്കുന്നത് തന്നെ 750 ഡോളറിന് മുകളിലാണ്. ഇരു ടീമുകളും സീസണു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.
എങ്കിലും റയലും ബാഴ്‌സയും തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടുമ്പോള്‍ സവിശേഷതകള്‍ ഏറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാഴ്‌സ വിട്ട് പാരീസ് സെന്റ് ജര്‍മയ്‌നിലേക്കു കൂടുമാറുമെന്ന അഭ്യൂഹത്തിനിടെ കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിലും ടീമിന് ജയം നേടിക്കൊടുത്ത ബ്രസീല്‍ താരം നെയ്മറിന്റെ പ്രകടനമാണ് ബാഴ്‌സ ടീമില്‍ ഏവരും ഉറ്റു നോക്കുന്നത്.
ഒപ്പം പുതിയ കോച്ച് ഏണസ്‌റ്റോ വാല്‍വര്‍ദേ ചുമതല ഏറ്റ ശേഷം റയലിനെ നേരിടുന്ന ആദ്യ മത്സരം എന്ന സവിശേഷതയും നാളത്തെ മത്സരത്തിനുണ്ട്. യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ കരുത്തന്‍മാരെ തോല്‍പിച്ച് പ്രീ സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചിട്ടുള്ളത്. അതേ സമയം സീസണു മുന്നോടിയായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെ സന്നാഹ മത്സരത്തിനിറങ്ങിയ സിദാന്റെ സംഘം പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ഗാരത് ബെയ്ല്‍, കരീം ബെന്‍സീമ, ഇസ്‌കോ ത്രയമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സിദാന്‍ റയലിന്റെ മുന്‍ നിരയില്‍ ഇറക്കിയിരുന്നത്.
ഇതേ കോമ്പിനേഷന്‍ തന്നെയായിരിക്കും ബാഴ്‌സക്കെതിരേയും ഇറങ്ങുകയെന്നാണ് സൂചന. അതേ സമയം മധ്യ നിരയില്‍ മാറ്റിയോ കോവാസിച്ചിന് പകരം ടോണി ക്രൂസ് ഇറങ്ങിയേക്കും. അതേ സമയം പരിക്കേറ്റ ജെറാഡ് ഡീലോഫ്യൂ, റഫീഞ്ഞ എന്നിവര്‍ ബാഴ്‌സ നിരയില്‍ കളിച്ചേക്കില്ല. മെസി, സുവാരസ്, നെയ്മര്‍ എം.എസ്.എന്‍ ത്രയം തന്നെയാണ് ബാഴ്‌സക്കു വേണ്ടി മുന്‍നിരയില്‍ കളിക്കുക. മത്സരം ഇന്ത്യയില്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്.ഡി ചാനലുകളിലും സോണി ലിവില്‍ തത്സമം കാണാം.

india

‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.

Continue Reading

kerala

മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

Published

on

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.

Continue Reading

kerala

ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

Published

on

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

Continue Reading

Trending